Advertisment

ക്ലൈമാക്സിൽ ടെയിൽ എൻഡ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി ചിത്രം കാണണമെന്ന് സംവിധായകന്‍ മൃദുല്‍നായര്‍

സാങ്കേതിക പ്രശ്‌നം കാരണം പല തിയറ്ററുകളിലും ടെയില്‍ എന്‍ഡ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി ചിത്രം കാണണമെന്നും അഭ്യർഥിക്കുന്ന വീഡിയോയാണ് സംവിധായകന്‍ മൃദുല്‍നായര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘‘എല്ലായിടത്തുനിന്നും അത്യാവശ്യം നല്ല അഭിപ്രായം വരുന്നുണ്ട്. എനിക്ക് പടം കാണാന്‍ പോകുന്നവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.

author-image
മൂവി ഡസ്ക്
Sep 16, 2023 16:13 IST
kjhgfdsfghjkl;lkjhgf

ഇനി കൂട്ടിച്ചേരലുകളോടെ ‘കാസര്‍ഗോള്‍ഡ്’ കാണാം. ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവരെ നായകരാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത കാസര്‍ഗോള്‍ഡ് ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം അവസാനിച്ച ശേഷം വരുന്ന ടെയില്‍ എന്‍ഡ് ഭാഗങ്ങള്‍ എല്ലാ തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ആ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്നു മുതല്‍ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക. സംവിധായകന്‍ മൃദുല്‍ നായര്‍ തന്നെയാണ് തന്നെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സാങ്കേതിക പ്രശ്‌നം കാരണം പല തിയറ്ററുകളിലും ടെയില്‍ എന്‍ഡ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി ചിത്രം കാണണമെന്നും അഭ്യർഥിക്കുന്ന വീഡിയോയാണ് സംവിധായകന്‍ മൃദുല്‍നായര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘‘എല്ലായിടത്തുനിന്നും അത്യാവശ്യം നല്ല അഭിപ്രായം വരുന്നുണ്ട്. എനിക്ക് പടം കാണാന്‍ പോകുന്നവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.

 ഇതിന്റെ ടെയില്‍ എന്‍ഡ് പോര്‍ഷന്‍ ഒരു ടെക്‌നിക്കല്‍ ഗ്ലിച്ച് കാരണം പല തിയറ്ററുകളിലും എത്തിയിട്ടില്ല. കുറച്ച് തിയറ്ററുകളില്‍ മാത്രമേ എത്തിയിട്ടുള്ളു. ഓവര്‍സീസും എല്ലാം അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.’’– മൃദുല്‍ നായര്‍ പറയുന്നു.ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കാസർഗോൾഡ്.

#kasargold-climax-tale-end
Advertisment