Advertisment

സംസ്ഥാനത്ത് മഴ ജാഗ്രത നിർദ്ദേശം പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇത് പ്രകാരം നാളെയും 17 -ാം തിയതിയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം  ജില്ലകളിലും 17 -ാം തിയതി പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ലാണ് യെല്ലോ ജാഗ്രത.

New Update
ertyjkrtyuiuytrtyuiytr

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത നിർദ്ദേശം പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ദിവസം വിവിധ ജില്ലകളിൽ മഴ സാധ്യത ശക്തമെന്നാണ് മുന്നറിയിപ്പ്. ഇത് പ്രകാരം നാളെയും 17 -ാം തിയതിയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം  ജില്ലകളിലും 17 -ാം തിയതി പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ലാണ് യെല്ലോ ജാഗ്രത.

Advertisment

കേരളത്തിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.കേരള തീരത്ത് ഇന്ന് (13-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (13-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

kerala-rain-alert-14-november-weather-prediction
Advertisment