കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ 4 വർഷത്തെ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഈ വർഷം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 30 സീറ്റ്. അടുത്ത വർഷം മുതൽ പ്രവേശന പരീക്ഷ.

New Update
iuygtfdszasdfghjkl;'

തിരുവനന്തപുരം ∙ കേരളത്തിൽ ആദ്യമായി, കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ 4 വർഷത്തെ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിഷയങ്ങൾ: പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി. കോഴ്സിനു ചേരുന്നവർക്ക് 3 വർഷത്തിനു ശേഷം ബിഎ ബിരുദവുമായി കോഴ്സ് അവസാനിപ്പിക്കാനും അവസരമുണ്ട്. ഈ മാസം 30 വരെ അപേക്ഷിക്കാം.

Advertisment

ബിഎ ഓണേഴ്സ് സർട്ടിഫിക്കറ്റ് നേടുന്നവർക്ക് ബിരുദാനന്തര ബിരുദത്തിനു ചേരാതെ പിഎച്ച്ഡി ഉൾപ്പെടെ ഉപരിപഠനത്തിന് അർഹതയുണ്ടാകും. ഈ വർഷം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 30 സീറ്റ്. അടുത്ത വർഷം മുതൽ പ്രവേശന പരീക്ഷ. ആദ്യത്തെ മൂന്നു സെമസ്റ്റർ (ഒന്നര വർഷം) എല്ലാ വിദ്യാർഥികളും അടിസ്ഥാന കോഴ്സുകൾ പഠിക്കണം. അതിനു ശേഷം മൂന്നു പ്രധാന വിഷയങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാം. ഒക്ടോബർ രണ്ടാം വാരം ക്ലാസ് ആരംഭിക്കും. വിവരങ്ങൾക്ക് www.keralauniversity.ac.in. മൊബൈൽ : 9496468751

kerala-university-set-to-launch-first-four-year
Advertisment