Advertisment

ജനത്തിന് അടുത്ത ഷോക്കുമായി കെ.എസ്.ഇ.ബി. വൈദ്യുതി നിരക്ക് ഒക്ടോബറിൽ ഇനിയും കൂടും. യൂണിറ്റിന് 41പൈസ വരെ കൂടാം. ഇങ്ങനെ കൂട്ടിക്കൂട്ടി കറണ്ട് ബിൽ കണ്ടാൽ ജനത്തിന് തലകറങ്ങുന്ന സ്ഥിതിയായി. നിരക്ക് കൂടുന്നത് ഹൈക്കോടതിയിലെ കേസിൽ തീർപ്പുണ്ടായതിനെത്തുടർന്ന്.

കരാർ റദ്ദാക്കിയ ശേഷം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ വൈദ്യുതി ബോർഡിനുണ്ടാകുന്ന 6000 കോടിയുടെ ബാദ്ധ്യത ജനങ്ങളെ അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാ‌‌ട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

kjhgfdszdxfghjkl;'

തിരുവനന്തപുരം: ജനത്തിന് അടുത്ത ഷോക്ക് നൽകാൻ കെ.എസ്.ഇ.ബി സജ്ജമാവുകയാണ്. വൈദ്യുതി നിരക്ക് ഒക്ടോബറിൽ ഇനിയും കൂട്ടും. യൂണിറ്റിന് 41പൈസ വരെ കൂടാനാണ് സാദ്ധ്യത. നിരക്ക് കൂട്ടാൻ നേരത്തേ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു. നിരക്ക് വർധന നിർണയിക്കുന്നതിൽ നിന്ന് റെഗുലേറ്ററി കമ്മീഷനെ തടയണമെന്ന ആവശ്യവുമായി ഹൈ ടെൻഷൻ, എക്‌സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ ഹൈക്കോടതിയെ സമീപച്ചതോടെയാണ് വർധനവിന് സാങ്കേതികമായി തടസ്സമുണ്ടായത്. എന്നാൽ, നിരക്ക് വർധന നിർദ്ദേശം പരിഗണിക്കാമെന്ന് ഹൈക്കോടതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെഗുലേറ്ററി കമ്മീഷൻ അടുത്ത നാല് വർഷത്തെ താരിഫ് നിർണയിക്കും. ഒക്ടോബറിൽ പുതിയ താരിഫ് നിലവിൽ വരും.

 വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാൻ അനുമതി തേടി കെഎസ്ഇബി മാസങ്ങൾക്ക് മുൻപ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നതാണ്. ഹൈക്കോടതിയിലെ കേസ് കാരണമാണ് ഇത്രയും നീണ്ടത്.  നിരക്ക് വർദ്ധന ഹൈക്കോടതി പൂർണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർദ്ധനയിലൂടെ ഈടാക്കരുതെന്നാണ് നിർദേശം. പെൻഷൻ ഫണ്ടിലേക്കായി നീക്കുന്ന മാസ്റ്റർ ട്രസ്റ്റ് ഫണ്ടിലെ 407 കോടി രൂപ ബാധ്യതയായി കണക്കാക്കി ഉപഭോക്താക്കളിൽ നിന്ന് ചുമത്താനുള്ള നിർദ്ദേശം ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.  കേസ് തീർപ്പായതോടെ നിരക്ക് വർധനയ്ക്ക് വേണ്ടിയുള്ള ബോർഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ വീണ്ടും പരിഗണിച്ചു. ഈ മാസം 30ന് മുമ്പ് പ്രഖ്യാപനമുണ്ടാകും.

2023-24 സാമ്പത്തിക വർഷം 2939 കോടിരൂപയാണ് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച ബോർഡിന്റെ റവന്യൂകമ്മി. ഇത് പരിഹരിക്കാൻ ആവശ്യമായ തരത്തിൽ വർദ്ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. നിലവിലെ സാമ്പത്തികവർഷത്തിലും അടുത്ത സാമ്പത്തികവർഷത്തിലുംശരാശരി 40 പൈസ വീതവും , അതിനു ശേഷമുള്ളവർഷങ്ങളിൽ 20 പൈസ , 5 പൈസ  എന്ന ക്രമത്തിലും വർദ്ധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം.  നാല് വർഷം കൊണ്ട് ശരാശരി 1.05 രൂപ വർദ്ധിപ്പിക്കുകയെന്നതാണ് ബോർഡിന്റെ ലക്ഷ്യം. എന്നാൽ ഇതിനേക്കാൾ താഴ്ന്ന നിരക്കായിരിക്കും റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുക.   അതിനിടെ, ക്രമക്കേടുകണ്ടെത്തിതിനെ തുടർന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ നാല് ദീർഘകാല കരാറുകൾ പുന:സ്ഥാപിക്കുന്നതിന് സംസ്ഥാന മന്ത്രിസഭ അടുത്തയാഴ്ച അനുമതി നൽകിയേക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി അനുകൂല റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കരാർ പുന:സ്ഥാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിഗണിച്ചായിരിക്കും മന്ത്രിസഭാ യോഗം തീരുമാനമെടുക്കുക. ഇലക്ട്രിസിറ്റി ചട്ടത്തിലെ സെക്ഷൻ 108 പ്രകാരം റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാരിന് റഗുലേറ്ററി കമീഷനോട് ആവശ്യപ്പെടാം. ഈ സാധ്യതയാണ് വിനിയോഗിക്കാൻ ഒരുങ്ങുന്നത്. ഇതിലൂടെ 465മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനാകും.

 

ദീർഘകാല വൈദ്യുതി കരാറുക‌ൾ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇത് എ‌ങ്ങനെ മറികടക്കാമെന്ന് സർക്കാർ ആലോചിച്ച് തീരുമാനിക്കും. കരാർ റദ്ദാക്കിയ ശേഷം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ വൈദ്യുതി ബോർഡിനുണ്ടാകുന്ന 6000 കോടിയുടെ ബാദ്ധ്യത ജനങ്ങളെ അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാ‌‌ട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

#kseb bill
Advertisment