Advertisment

ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ പമ്പയിലേക്ക് ചാർട്ടേഡ് ബസുകളുമായി കെഎസ്ആർടിസി

അഞ്ചുതെങ്ങുകോട്ട, തിരുവനന്തപുരം മ്യൂസിയം, മൃഗശാല, നക്ഷത്രബംഗ്ലാവ്, കുതിരമാളിക എന്നിവ സന്ദർശിച്ച ശേഷം ഡബിൾ ഡക്കർ ബസിൽ തിരുവനന്തപുരം നഗരപ്രദക്ഷിണവും ശംഖമുഖസന്ദർശനവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

New Update
srtyuiopoiuytretyuio

കൊല്ലം∙ ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ പമ്പയിലേക്ക് ചാർട്ടേഡ് ബസുകളുമായി കെഎസ്ആർടിസി. ബുക്കിങ് നടത്തുന്ന ഗ്രൂപ്പുകളെ അവരുടെ സ്ഥലത്തെത്തി ബസിൽ കയറ്റി പമ്പയിൽ എത്തിച്ച് ദർശനശേഷം തിരികെ കൊണ്ടുവരുന്ന രീതിയിലാണ് ട്രിപ്പുകൾ.  ക്ഷേത്രങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഭക്തജനസംഘങ്ങൾ എന്നിവർക്ക് അവസരം പ്രയോജനപ്പെടുത്താം.

Advertisment

കൂടാതെ, വിദ്യാർഥികൾക്കായി 'ദർശൻ' ടൂർ പരിപാടികളുമുണ്ട്. അഞ്ചുതെങ്ങുകോട്ട, തിരുവനന്തപുരം മ്യൂസിയം, മൃഗശാല, നക്ഷത്രബംഗ്ലാവ്, കുതിരമാളിക എന്നിവ സന്ദർശിച്ച ശേഷം ഡബിൾ ഡക്കർ ബസിൽ തിരുവനന്തപുരം നഗരപ്രദക്ഷിണവും ശംഖമുഖസന്ദർശനവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നവംബർ 25ന് ആണ് തിരുവനന്തപുരം ദർശൻ യാത്ര. 11 ന് വാഗമൺ, അന്നേ ദിവസം തന്നെ പൊന്മുടി, 12 ന് അമ്പനാട്, കോന്നി-കുംഭാവുരുട്ടി ട്രിപ്പുകളും 18 ന് രണ്ടു ദിവസത്തെ മൂന്നാർ യാത്രയും 19 ന് റോസ്മല, കന്യാകുമാരി യാത്രകളും 26 ന് ഗവി, പൊന്മുടി, കോന്നി – കുംഭാവുരുട്ടി യാത്രകളും സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: 9747969768, 9496110124.

ksrtc-with-chartered-bus-service-to-pampa-kollam
Advertisment