വിജയ് ആരാധകർക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ റിലീസായി

ലിയോ അപ്ഡേറ്റുകൾ ഈ മാസം മുഴുവൻ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറപ്രവർത്തകർ വ്യകത്മാക്കിയിരുന്നു.

author-image
മൂവി ഡസ്ക്
New Update
dfghjkjfghjklhgjk

ലിയോ അപ്ഡേറ്റുകൾക്കു കാത്തിരുന്ന പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ബ്രൂട്ടൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി കാം ആൻഡ് കൂൾ ലുക്കിൽ ആണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്ഡേറ്റുകൾ ഈ മാസം മുഴുവൻ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറപ്രവർത്തകർ വ്യകത്മാക്കിയിരുന്നു.

Advertisment

ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കൂ എന്നാണ് പോസ്റ്ററിലെ വാചകം. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.

ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.

ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

leo-movie-latest-poster-vijay-and-lokesh-kanagaraj
Advertisment