മമ്മൂട്ടിയുടെ അപൂർവചിത്രം പങ്കുവെച്ച് തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്. 1973-ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ് ഉദ്ഘാടനത്തിന് എടുത്ത ചിത്രമാണ് റഫീഖ് പങ്കുവെച്ചത്. അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മൂട്ടി ചിത്രം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയും സംഘവും 'കോഴി' എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണെന്ന് റഫീഖ് കുറിച്ചു. അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ, മുഹമ്മദ് അഷ്‌റഫ്, ജോസഫ് ചാലി എന്നിവരാണ് മമ്മൂട്ടിക്കൊപ്പമുള്ളത്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ അപൂർവ ചിത്രത്തിനെക്കുറിച്ച് കമെന്റുമായി എത്തുന്നത്.