'കള്ളക്കേസുണ്ടാക്കി ക്രൂരമായി മര്‍ദിച്ചു, മുളകരച്ച് കണ്ണിൽ തേച്ചു '; താനൂര്‍ പൊലീസിനും ഡാൻസാഫ് സംഘത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവാവ്

നേരത്തെ പൊലീസിനെതിരെ വിവരവകാശം നൽകിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഷിഹാബുദ്ദീൻ പറയുന്നു

New Update
tanur police

ഷിഹാബുദ്ദീൻ

മലപ്പുറം: കസ്റ്റഡി കൊലപാതക കേസിൽ വിവാദത്തിലായ മലപ്പുറം താനൂർ പൊലീസിനെതിരെയും ഡാൻസാഫ് സംഘത്തിന് എതിരെയും ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. കഞ്ചാവ് വിൽപ്പന നടത്തിയെന്ന് കള്ളക്കേസുണ്ടാക്കി ക്രൂരമായി മർദിച്ചെന്നും പണം തട്ടിയെടുക്കാനും ശ്രമിച്ചെന്നുമാണ് പരാതി. പരാതിയിൽ പുനരന്വേഷണത്തിന് മലപ്പുറം എസ്.പിക്ക് ഹൈക്കോടതി നിർദേശം നൽകിയെങ്കിലും അന്വേഷണം പൂർത്തികരിച്ചിട്ടില്ല.

Advertisment

 

2016 നവംബർ 23 ന് രാത്രിയാണ് സിപിഐ പ്രവർത്തകനായ ഷിഹാബുദ്ദീനെയും സുഹൃത്തിനെയും താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലുള്ള സമയത്താണ് ഷിഹാബ് ദേവദാർ സ്കൂളിന് സമീപത്ത് കഞ്ചാവ് വിൽപ്പന നടത്തിയെന്ന് കാണിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്. നേരത്തെ പൊലീസിനെതിരെ വിവരവകാശം നൽകിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഷിഹാബുദ്ദീൻ പറയുന്നു.

ഷിഹാബിന്റെ കൈവശം ഉണ്ടായിരുന്ന 56,000 രൂപ തട്ടിയെടുക്കാൻ ശ്രമം നടത്തി. ഷിഹാബിന്റെയും സുഹ ത്തിന്റെയും കൈയിൽ നിന്നും 1650 രൂപയാണ് ലഭിച്ചതെന്ന് എഫ്.ഐ.ആറില്‍ രേഖപെടുത്തി. സിപിഐ ജില്ലാ നേതാക്കൾ ഇടപെട്ടതോടെ 50000 രൂപ തിരികെ നൽകി.

താമിർ ജിഫ്രിയെ കൊലപെടുത്തിയ കേസിലെ പ്രതിയായ ഡാൻസാഫ് ഉദ്യോഗസ്ഥൻ ആൽബിനും ഷിഹാബിനെ മർദിച്ചിട്ടുണ്ട്. ഡാൻ സാഫ് ഉദ്യോഗസ്ഥർ ഷിഹാബിന്റെ ബന്ധുവീടുകളിൽ കയറി പല തവണ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മലപ്പുറം എസ്.പിക്ക് ഹൈക്കോടതി നിർദേശം നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മലപ്പുറം എസ്.പി സുജിത്ത് ദാസ് പരിശീലനത്തിന് പോയതിനാൽ നിലവിൽ അന്വേഷണം നടക്കുന്നില്ല.

അതേസമയം, താനൂർ കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ ഡാൻസാ ഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മഞ്ചേരി ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുക. ഒന്നാം പ്രതി ജിനേഷ് , രണ്ടാം പ്രതി ആൽബിൻ അഗസ്റ്റിൻ , മൂന്നാം പ്രതി അഭിമന്യൂ , നാലാം പ്രതി വിപിൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. മുഴുവൻ പ്രതികളും ഒളിവിലാണ്. ആൽബിൻ അഗസ്റ്റിൻ , വിപിൻ എന്നിവർ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.

 

malappuram police police attacked young man tanur poice
Advertisment