മാനസികാരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ മനസ്സിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

author-image
ആനി എസ് ആർ
New Update
kjuhygtfryguhijkop

തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. വിഷാദം, ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഇത്തരം സമ്മർദ്ദവും പിരിമുറുക്കവുമെല്ലാം നിയന്ത്രിക്കേണ്ടതു മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. 

Advertisment

പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നത്  മാനസികാരോഗ്യത്തെ ബാധിക്കാം. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ മനസ്സിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.  നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാന്‍' എന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് മാനസികാരോഗ്യത്തിന് ഏറെ നല്ലതാണ്. 

ഡാര്‍ക്ക് ചോക്ലേറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിന്‍- ഇയും തലച്ചോറിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും കാത്തുസൂക്ഷിക്കുന്നു. 

 പാല്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. സാല്‍മണ്‍ ഫിഷ് പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്.  ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

 മധുരക്കിഴങ്ങാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കും. ഇതിലൂടെ ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെല്ലാം ചെറുക്കാനാകും. ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഇത് ഓര്‍മ്മശക്തിയെ പരിപോഷിപ്പിക്കുകയും വിഷാദം പോലുള്ള മാനസിക വിഷമതകളെ ചെറുക്കുകയും ചെയ്യുന്നു.

mental-health-day-add-these-foods-for-mental-health
Advertisment