ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ സെപ്റ്റംബർ 22ന് തിയേറ്ററുകളിലേക്ക്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരമേഖലയിൽ ജീവിക്കുന്ന ആളാണ് കുഞ്ഞുമോൻ. കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേത്തുടർന്ന് കുഞ്ഞുമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവബഹുലമായ കാര്യങ്ങളുമാണ് മിസ്റ്റർ ഹാക്കർ പറയുന്നത്.
ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം. എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.