ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റിൽ ഷാരൂഖാനെ പിന്തള്ളി ഒന്നാമതായി നയന്‍താര ‌

ഷാരൂഖ് ഖാന്‍ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വാരം മൂന്നാം സ്ഥാനത്തുണ്ടായ നയന്‍താര ജവാന്‍ റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ ഷാരൂഖിനെ മറികടന്ന് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായി.

author-image
മൂവി ഡസ്ക്
New Update
kiuhygfftyguiko

ഈ ആഴ്ചത്തെ ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി  ലിസ്റ്റ് പുറത്തുവന്നിരിക്കുന്നു. ഇതില്‍ രസകരമായ കാര്യം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഒരു നടിയാണ് എന്നതാണ്. നയന്‍താരയാണ് ഒന്നാം സ്ഥാനം എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായി 1000 കോടി ക്ലബിലേക്ക് കുതിക്കുന്ന ജവാന്‍റെ വിജയമാണ് അതിലെ നായികയായ നര്‍മദയെ അവതരിപ്പിച്ച നയന്‍താരയുടെ റാങ്കിംഗ് ഉയര്‍ത്തിയത്. ഷാരൂഖ് ഖാന്‍ ആണ് രണ്ടാം സ്ഥാനത്ത്. 

Advertisment

ഐഎംഡിബി സൈറ്റില്‍ ഒരോ വാരത്തിലും എത്തുന്ന 200 ദശലക്ഷം ഉപയോക്താക്കളുടെ  വോട്ടിംഗിന്‍റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഈ ലിസ്റ്റില്‍ ജവാന്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്ക് എല്ലാം വലിയ മുന്നേറ്റമുണ്ട്. ഐഎംഡിബിയുടെ ആപ്പിലാണ് ഈ ലിസ്റ്റ് പൂര്‍ണ്ണമായും പുറത്തുവിടുക. എന്നാല്‍ ഐഎംഡിബി സോഷ്യല്‍ മീഡിയ പേജില്‍ ചില താരങ്ങളുടെ റാങ്കിംഗ് വളര്‍ച്ച കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ വാരം മൂന്നാം സ്ഥാനത്തുണ്ടായ നയന്‍താര ജവാന്‍ റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ ഷാരൂഖിനെ മറികടന്ന് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായി. പ്രിയമണി പതിനൊന്നാം റാങ്കില്‍ എത്തിയപ്പോള്‍, സാനിയ മല്‍ഹോത്ര 24മത്തെ ഇടത്താണ്. ജവാന്‍ സംവിധായകന്‍ അറ്റ്ലി പത്താം സ്ഥാനത്ത് നിന്നും ഉയര്‍ന്ന് മൂന്നാം സ്ഥാനത്ത് എത്തി. ദീപിക പാദുകോണ്‍ ആണ് നാലാം സ്ഥാനത്ത്. ജവാനില്‍ ദീപിക ഒരു ക്യാമിയോ റോളില്‍ എത്തുന്നുണ്ട്. 132മത്തെ റാങ്കില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന യോഗി ബാബു ഈ ആഴ്ച 31മത്തെ ഇടത്തില്‍ എത്തി. 

അതേ സമയം ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍റെ ജവാന്‍. സെപ്റ്റംബര്‍ 7 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. ആദ്യ വാരം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 660.03 കോടിയാണ്. മികച്ച കളക്ഷനാണ് ഇത് എന്നതില്‍ തര്‍ക്കമില്ലെങ്കിലും പഠാന് ശേഷമുള്ള ഷാരൂഖ് ഖാന്‍ ചിത്രമെന്ന നിലയില്‍ ബോളിവുഡിന് ഈ ചിത്രത്തിന്മേലുള്ള പ്രതീക്ഷ ഏറെ വലുതാണ്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം എത്ര നേടുമെന്നതാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.

lady-super-star-nayanthara-
Advertisment