/sathyam/media/media_files/22RhUS8Vk7XLSAieBsx1.jpg)
പന്തിന് പിന്നാലെ ഓടുമ്പോൾ ഇളകുന്ന ആ നീളൻ മുടി. ക്രിക്കറ്റിനോടൊപ്പം തന്നെ എം.എസ്.ധോണിയുടെ ആ ഹെയർസ്റ്റൈലിനും അന്ന് ആരാധകർ ഏറെയുണ്ടായിരുന്നു. പിന്നീട് മുടി വെട്ടി ധോണി സ്റ്റൈൽ മാറ്റിയെങ്കിലും ആരാധകരുടെ മനസ്സിൽ ആ നീളൻ മുടിയുള്ള ധോണി മറക്കാതെ കിടപ്പുണ്ട്. ഇപ്പോഴിതാ പഴയ ആ ധോണിയെ ഓർമപ്പെടുത്തും വിധം നീളൻ മുടിയുമായി പുത്തൻ സ്റ്റൈലിലെത്തിയിരിക്കുകയാണ് താരം. പ്രിയതാരത്തിന്റെ പുത്തൻ ചിത്രം ആരാധകരേറ്റെടുത്തു.
സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ കൂൾ ലുക്കിന് പിന്നിൽ. അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി. കഴിഞ്ഞ ഐപിഎൽ സീസൺ സമയത്താണ് ധോണി ആലിം ഹക്കിമിന് ഒരു ആരാധകൻ അയച്ചു കൊടുത്ത നീണ്ട മുടിയോടു കൂടിയ ധോണിയുടെ ചിത്രം കാണിച്ചത്. ചിത്രത്തിലേതു പോലെ മുടി നീട്ടിയാൽ നന്നായിരിക്കുമെന്ന് ഇരുവർക്കും തോന്നി.
പിന്നാലെ മുടി വെട്ടരുതെന്ന് തീരുമാനിക്കുകയായിരുന്നു. മുടി നീണ്ടതിന് ശേഷം ആലിം സൂപ്പർ ലുക്കിൽ ആരാധകർക്കു മുന്നിൽ ധോണിയെ എത്തിച്ചു.പുത്തൻ ലുക്കിലുള്ള ധോണിയുടെ ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. സത്യത്തിൽ നിങ്ങൾ ഇതെന്തു ഭാവിച്ചാണ്, ഹൃത്വിക് റോഷനെ പോലെയുണ്ട് ഇതാ നമ്മുടെ പഴയ മഹി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us