സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിന്റെ ഭാര്യ ധനശ്രീ വർമ. നിമിഷങ്ങൾക്കുള്ളിലാണ് ധനശ്രീയുടെ ചിത്രങ്ങൾ വൈറലായത്. ധനശ്രീയുടെ ചിത്രത്തിനു താഴെ ചെഹൽ കുറിച്ചത് ഇങ്ങനെ– ‘എന്റെ താജ് മഹൽ’. തുടർച്ചയായി ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ചെഹൽ ഇംഗ്ലിഷ് കൗണ്ടി ടീം കെന്റിൽ ചേർന്നിരുന്നു.
ചൈനാമാൻ ബോളർ കുൽദീപ് യാദവ് ഇന്ത്യയ്ക്കായി തിളങ്ങിയതോടെയാണ് ചെഹലിന് ടീം ഇന്ത്യയിൽ അവസരം കുറഞ്ഞത്. ഏഷ്യാ കപ്പിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിൽ ചെഹലിന് ഇടം ലഭിച്ചില്ല. ചെഹല്‍ ഇതിഹാസമാണെന്നും എപ്പോഴും അഭിമാനമുണ്ടെന്നും ധനശ്രീ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചിരുന്നു.
ചെഹലിന് ഇനിയും മായാജാലങ്ങൾ കാണിക്കാനാകുമെന്നും ധനശ്രീ പ്രതികരിച്ചു. അർഷ്ദീപ് സിങ്ങിനു ശേഷം കെന്റ് ടീമിൽ കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് യുസ്വേന്ദ്ര ചെഹൽ. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത ചെഹൽ രഞ്ജി ട്രോഫിയിൽ ഹരിയാനയുടെ താരമാണ്.
സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിന്റെ ഭാര്യ ധനശ്രീ വർമ
ധനശ്രീയുടെ ചിത്രത്തിനു താഴെ ചെഹൽ കുറിച്ചത് ഇങ്ങനെ– ‘എന്റെ താജ് മഹൽ’. തുടർച്ചയായി ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ചെഹൽ ഇംഗ്ലിഷ് കൗണ്ടി ടീം കെന്റിൽ ചേർന്നിരുന്നു.
Follow Us