ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്ന് കണക്കുകള്‍

ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.

author-image
ആനി എസ് ആർ
Updated On
New Update
gfcghgkjhjliui

തിരുവനന്തപുരം: ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്ന് കണക്കുകള്‍. ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.

Advertisment

പത്തനംതിട്ട ജില്ലയിൽ തുലാവർഷത്തിൽ( ഒക്ടോബർ -ഡിസംബർ ) മൊത്തത്തിൽ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു. എന്നാൽ, വയനാട് മഴക്കുറവ് തുടരുന്നുണ്ട്. കാലവർഷത്തിൽ 55 ശതമാനം മഴക്കുറവ് ആയിരുന്നു എങ്കിൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ നാളെയും തുടരുമെന്നാണ് സൂചന. ഏറ്റവും ഒടുവിൽ കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. നാളെ പ്രത്യേകിച്ച് ഒരു ജില്ലയിലും യെല്ലോ അലർട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ചിക്രവാതചുഴിയുടെ സാന്നിധ്യമുള്ളതാണ് സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി നിലനിർത്തുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ഇതിൽ തന്നെ ഒക്ടോബർ 25 & 29 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

october-heavy-rain-fall-in-kerala
Advertisment