Advertisment

കാലിയായ ഖജനാവ് നിറയ്ക്കാൻ പുതുവഴി തേടി സ‌ർക്കാർ. പോലീസിന്റെ സേവനങ്ങൾക്കുള്ള ഫീസ് കുത്തേനേ കൂട്ടി. പ്രകടനത്തിനുള്ള അനുമതിക്ക് ഫീസ് പതിനായിരം വരെ പുതുതായി ഏർപ്പെടുത്തി. വാഹനാപകട ഇൻഷ്വറൻസിന് എഫ്.ഐ.ആ‌ർ വേണമെങ്കിലും പണം കൊടുക്കണം. ജനങ്ങളെ പിഴിയാനുള്ള ഓരോരോ വഴികൾ....

പ്രകടനം നടത്താൻ പൊലീസ് സ്റ്റേഷൻ തലത്തിൽ 2000, സബ്ഡിവിഷൻ തലത്തിൽ 4000, ജില്ലാ തലത്തിൽ 10,000 രൂപ എന്നിങ്ങനെയാണ് ഫീസ്. ഈയിനത്തിൽ മാത്രം കോടികൾ  സർക്കാരിന്റെ ഖജനാവിലെത്തുമെന്ന് ചുരുക്കം.  എന്നാൽ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവ ഫീസ് നൽകേണ്ട. ഒക്ടോബർ ഒന്നുമുതൽ ഉയർന്ന ഫീസ് നൽകണം.

uytresxdcfgvbhkjl,;'

തിരുവനന്തപുരം: കാലിയായ ഖജനാവിലേക്ക് പണം എത്തിക്കാൻ പുതിയ വഴികൾ തേടുകയാണ് സർക്കാർ.  പോലീസിൽ നിന്ന് ജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾക്കാണ് നിരക്കുയർത്തുകയും പുതുതായി ഫീസ് ഏർപ്പെടുത്തുകയും ചെയ്തത്. പ്രകടനങ്ങളും ഘോഷയാത്രകളും നടത്താൻ ഇതുവരെ ഇല്ലാതിരുന്ന ഫീസ് പുതുതായി ഏർപ്പെടുത്തി. പ്രകടനം നടത്താൻ പൊലീസ് സ്റ്റേഷൻ തലത്തിൽ 2000, സബ്ഡിവിഷൻ തലത്തിൽ 4000, ജില്ലാ തലത്തിൽ 10,000 രൂപ എന്നിങ്ങനെയാണ് ഫീസ്. ഈയിനത്തിൽ മാത്രം കോടികൾ  സർക്കാരിന്റെ ഖജനാവിലെത്തുമെന്ന് ചുരുക്കം.  എന്നാൽ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവ ഫീസ് നൽകേണ്ട. ഒക്ടോബർ ഒന്നുമുതൽ ഉയർന്ന ഫീസ് നൽകണം.

Advertisment

വാഹനാപകടക്കേസുകളിൽ ജനങ്ങൾക്ക് ഇതുവരെ സൗജന്യനായി ലഭിച്ചിരുന്ന രേഖകൾ കിട്ടാനും ഇനി പണം നൽകേണ്ടി വരും. ഇൻഷ്വറൻസ് കമ്പനികൾക്ക് നൽകാനായി ജനറൽ ഡയറി, എഫ്.ഐ.ആർ, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സീൻ മഹസർ, പോസ്റ്റുമാർട്ടം റിപ്പോർട്ട്, മുറിവുകളുടെ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ്, ഫൈനൽ റിപ്പോർട്ട് എന്നിങ്ങനെ രേഖകൾ ലഭിക്കാൻ ഓരോന്നിനും 50രൂപ വീതം ഈടാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പതിനായിരക്കണക്കിന് വാഹനാപകടങ്ങളാണ് കേരളത്തിൽ ഓരോ വർഷവും ഉണ്ടാവുന്നത്. ഈയിനത്തിൽ മാത്രം ദശലക്ഷക്കണക്കിന് രൂപ സർക്കാരിന് കിട്ടും.

 

വാഹനങ്ങളിൽ അഞ്ചു ദിവസം സംസ്ഥാനത്തുടനീളം മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ 6070 രൂപ നൽകണം. നിലവിൽ 5515 രൂപയാണ്. ജില്ലാ തലത്തിൽ 5ദിവസത്തേക്ക് 610 രൂപ നൽകണം. 15 ദിവസത്തെ മൈക്ക് ലൈസൻസിന് 365 രൂപയാണു പുതുക്കിയ നിരക്ക്. പൊലീസുകാരുടെ സേവനം സ്വകാര്യ ആവശ്യങ്ങൾക്ക് ലഭ്യമാക്കാനും ഇനി ഉയർന്ന നിരക്കു നൽകണം. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പകൽ സേവനത്തിന് 3340 രൂപയാണ് പുതുക്കിയ നിരക്ക്. നിലവിലിത് 3035 രൂപയാണ്. രാത്രികാലത്ത് 4370 രൂപയാണ് സിഐയുടെ സേവനത്തിനുള്ള പുതുക്കിയ നിരക്ക്. നിലവിൽ 3970 രൂപയാണ് ഈടാക്കുന്നത്.



എസ്‌ഐയുടെ സേവനത്തിന് പകൽ 2250 രൂപയും രാത്രി 3835 രൂപയും നൽകണം. എഎസ്‌ഐയ്ക്ക് ഇത് യഥാക്രമം 1645, 1945 രൂപയാണ്. സീനിയർ സിപിഒയ്ക്ക് 1095 രൂപയും 1400 രൂപയും കെട്ടിവയ്ക്കണം. പൊലീസ് ഗാർഡുകളുടെ സേവനത്തിന് നിലവിലുള്ള നിരക്കിനേക്കാൾ 1.85 ശതമാനം അധികം നൽകണം. കൂടാതെ കോമ്പൻസേറ്ററി അലവൻസും നൽകണം. സ്വകാര്യ ആവശ്യത്തിന് പൊലീസ് നായയെ ഉപയോഗിക്കാൻ 7280രൂപ പ്രതിദിനം നൽകണം. നേരത്തേ 6615ആയിരുന്നു.ഷൂട്ടിംഗിനും മറ്റും പോലീസ് സ്‌റ്റേഷൻ കെട്ടിടം നൽകാനുള്ള നിരക്കും ഉയർത്തി. പ്രതിദിനം 11,025 രൂപയായിരുന്നത് 12,130 രൂപയാക്കി. പൊലീസ് വാടകയ്ക്കെടുക്കുന്ന വാഹനങ്ങളുടെ നിരക്കും ഉയർത്തി. ബാങ്കുകൾ, തപാൽ വകുപ്പ് എന്നിവയ്ക്ക് പണം കൊണ്ടുപോകാൻ എസ്കോർട്ടിന് നിലവിലെ നിരക്ക് 1.85% കൂട്ടി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റിന്- നിലവിൽ 555, പുതിയതി- 610. ജീവനക്കാരുടെയും വാടകക്കാരുടെയും വേരിഫിക്കേഷന് 1000രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.

#police
Advertisment