/sathyam/media/media_files/5HlYWRgT4luWN4ahuHxl.jpg)
മൂഡ് സ്വിങ്‌സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യാനും മാനസികാരോഗ്യത്തിനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഏതെന്ന് അറിഞ്ഞിരിക്കാം
പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു പഴമാണ് നേന്ത്രപ്പഴം. ഒരു വാഴപ്പഴത്തില്‍ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. അവക്കാഡോയും പൊട്ടാസ്യത്തിന്റെ കലവറയാണ്. ഒരു പകുതി അവക്കാഡോയില്‍ ഏകദേശം 485- 500 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
ഉരുളക്കിഴങ്ങും പൊട്ടാസ്യം അടങ്ങിയ പച്ചക്കറിയാണ്. ഒരു പുഴുങ്ങിയ ഉരുളക്കിഴങ്ങില്‍ 900-950 മില്ലിഗ്രാം പൊട്ടാസ്യമാണുള്ളത്. തൈരിലും വലിയ അളവില്‍ കാത്സ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.ഒരു കപ്പ് തൈരില്‍ 380-420 മില്ലിഗ്രാം പൊട്ടാസ്യമാണുള്ളത്. അതിനാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഇവ ഗുണം ചെയ്യും. ഇവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റാനും വളരെ നല്ലതാണ്.
തണ്ണിമത്തനില്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഇതില്‍ നല്ല അളവില്‍ , വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്യ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.ഓറഞ്ചിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ഓറഞ്ചില്‍ 250 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ഇലക്കറികളും പൊട്ടാസ്യത്തിന്റെ കലവറയാണ്. പ്രത്യേകിച്ച് ചീര, ബ്രോക്കോളി എന്നിവയില്‍ ഇത് വലിയ അളവിലാണ് അടങ്ങിരിക്കുന്നത്. ഒരു കപ്പ് വേവിച്ച ചീരയില്‍ 800 മുതല്‍ 840 മില്ലിഗ്രാം പൊട്ടാസ്യമുണ്ട് .ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. തക്കാളിയും കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലതാണ്.ബദാം കഴിക്കുന്നതും ഗുണം ചെയ്യും