/sathyam/media/media_files/WcwPJDXRNv2Ytjfou6Y6.jpg)
ജിദ്ദ: മുപ്പത് വര്‍ഷമായി പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യുവജന സംഘടനയായ ആര്‍ എസ് സി (രിസാല സ്റ്റഡി സർക്കിൾ) ജോര്‍ജിയയില്‍ പുതിയ നാഷനൽ ഘടകം രൂപീകരിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമാണ് ആര്‍ എസ് സി.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ആസ്ട്രേലിയ, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, ജര്‍മനി, മാല്‍ദീവ്സ്, ഈജിപ്ത്, അമേരിക്ക തുടങ്ങി പതിനഞ്ച് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്നും വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുന്ന വിദ്യാര്‍ഥി യുവജനങ്ങളുടെ ധാര്‍മിക സാംസ്‌കാരിക ഉയര്‍ച്ച, പഠന-തൊഴില്‍ പരിശീലനം, വിവര സാങ്കേതിക വിദ്യ പരിചയം-പ്രദര്‍ശനം, കല സാംസ്‌കാരിക മത്സരങ്ങള്‍, ഖുര്‍ആന്‍ പഠനം പരിശീലനം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ എസ് സി നടത്തുന്നത്.
തിബ് ലീസി - ലിബര്‍ട്ടി സ്‌ക്വയറില്‍ നടന്ന ജോര്‍ജിയ യൂത്ത് കണ്‍വീനില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സകരിയ ശാമില്‍ ഇര്‍ഫാനി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുസ്തഫ ഇ.കെ കൈപമംഗലം, മുഹമ്മദലി പരപ്പന്‍പൊയില്‍ എന്നിവര്‍ സംസാരിച്ചു.
ബഷീര്‍ കുന്നംകുളം (ചെയര്‍മാന്‍), കാമില്‍ തളിപ്പറമ്പ് (ജനറല്‍ സെക്രട്ടറി), ഹാഫിസ് സമീല്‍ ചെറുകുന്ന് (എക്‌സിക്യൂട്ടീവ് സെക്രട്ടറി), മുഹമ്മദ് റസ്മില്‍ മട്ടന്നൂര്‍ (സംഘടന), മുഹമ്മദ് മുസ്തഫ മാട്ടൂല്‍ (ഫിനാന്‍സ്), ശാഹുല്‍ തളിപ്പറമ്പ് (മീഡിയ), മുനവ്വിര്‍ കൂത്തുപറമ്പ് (കലാലയം), അലിഫ് ഷാ ചേപ്പാട് (വിസ്ഡം) എന്നിവര്‍ നാഷനല്‍ ഭാരവാഹികളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us