കേളി കുടുംബസംഗമം; ലോഗോ പ്രകാശനം ചെയ്തു

New Update
keli kudumba sangamam logo

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകരായിരുന്നവരുടെ പ്രഥമ സംസ്ഥാനതല കുടുംബ സംഗമത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. സിപിഐഎം നിലമ്പുര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന  ചടങ്ങില്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും, കേളി മുന്‍ രക്ഷാധികാരി സമിതി അംഗവുമായിരുന്ന ബിഎം റസാഖ് ലോഗോ പ്രകാശനം ചെയ്തു. 

Advertisment

കുടുംബസംഗമ സംഘാടക സമിതി ചെയര്‍മാന്‍ ഗോപിനാഥന്‍ വേങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്‍വീനര്‍ ഷൗക്കത്ത് നിലമ്പുര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ റഷീദ് മേലേതില്‍, സിപിഐഎം നിലമ്പുര്‍ ലോക്കല്‍ സെക്രട്ടറി ഹരിദാസൻ, ലോക്കല്‍ കമ്മിറ്റി അംഗം ശ്രീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സംഘാടക സമിതി അംഗങ്ങളും, കേളിയുടെ മുൻകാല പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. സംഘാടക സമിതി ജോയിന്റ് കൺവീനർ ഉമ്മര്‍കുട്ടി കാളികാവ് നന്ദി പറഞ്ഞു. കേളി അസീസിയ രക്ഷധികാരി സമിതി അംഗമായിരുന്ന റഫീക് അരിപ്രയുടെ മകൾ ഹനമോളാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളിയുടെ അസീഡിയ ഏരിയ സമ്മേളന ലോഗോയും ഇന്റർ കേളി സെവൻസ് ഫുട്ബാൾ 2023ന്റെ ലോഗോയും ഹനമോൾ തന്നെയായിരുന്നു ഡിസൈൻ ചെയ്തിരുന്നത്.

 
വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സെപ്തംബർ 17ന് നിലമ്പൂരില്‍ നിലമ്പൂരിൽ നടക്കുന്ന പരിപാടിയിയിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും, അവധിയിൽ നാട്ടിലുള്ള കേളി അംഗങ്ങളും കേളി കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും. 

രജിസ്ട്രേഷനു വേണ്ടി കൺവീനർ ഷൗക്കത്ത് നിലമ്പൂർ +91 97444 02743, ചെയർമാൻ ഗോപിനാഥൻ വേങ്ങര +91 98479 63316, ട്രഷറർ റഷീദ് മേലേതില്‍   +91 6235 291 959 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Advertisment