ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ

വിവിധ ട്രെയിനുകളുടെ സമയത്തിൽ ഞായറാഴ്ച മുതല്‍ മാറ്റംവന്നു. ചില ട്രെയിനുകൾ നേരത്തേയും ചിലതു താമസിച്ചും പുറപ്പെടും.

author-image
ആനി എസ് ആർ
New Update
dfghjk

തിരുവനന്തപുരം: ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. ഇരുപതോളം ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്. വിവിധ ട്രെയിനുകളുടെ സമയത്തിൽ ഞായറാഴ്ച മുതല്‍ മാറ്റംവന്നു. ചില ട്രെയിനുകൾ നേരത്തേയും ചിലതു താമസിച്ചും പുറപ്പെടും. അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ സമയത്തില്‍ മാറ്റമുണ്ട്. ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ചുവടെ;

Advertisment

പുതുക്കിയ ട്രെയിൻ സമയം -പുറപ്പെടല്‍

എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം വഞ്ചിനാട്(16303) രാവിലെ 5.05.

എറണാകുളം ജങ്ഷന്‍-ആലപ്പുഴ(06449) രാവിലെ 7.50.

എറണാകുളം ജങ്ഷന്‍-കായംകുളം ജങ്ഷന്‍(06451) വൈകീട്ട് 6.05.

എറണാകുളം ജങ്ഷന്‍-കാരയ്ക്കല്‍(16188) രാത്രി 10.25.

കൊല്ലം-എറണാകുളം ജങ്ഷന്‍(06442), ചൊവ്വ ഒഴികെ രാത്രി 9.05.

കൊല്ലം-ചെന്നൈ എഗ്മോര്‍(16824) ഉച്ചയ്ക്ക് 2.50.

കൊല്ലം-കോട്ടയം(06786) ഉച്ചയ്ക്ക് 2.40

കൊല്ലം-നാഗര്‍കോവില്‍ ജങ്ഷന്‍(06427) വൈകീട്ട് 3.35.

കായംകുളം-എറണാകുളം ജങ്ഷന്‍(16310) വൈകീട്ട് 3.20.

ഷൊര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ പുലര്‍ച്ചെ 4.30.

കന്യാകുമാരി-ഡിബ്രുഗഡ്(22503, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി) വൈകീട്ട് 5.25.

കന്യാകുമാരി-ചെന്നൈ എഗ്മോര്‍(12634) വൈകീട്ട് 5.50.

നാഗര്‍കോവില്‍ ജങ്ഷന്‍-കൊച്ചുവേളി(06430) രാവിലെ 8.05.

നാഗര്‍കോവില്‍ ജങ്ഷന്‍-കോയമ്പത്തൂര്‍(16322) രാവിലെ 7.50.

നാഗര്‍കോവില്‍ ജങ്ഷന്‍-കോയമ്പത്തൂര്‍(22667) രാത്രി 9.55.

ആലപ്പുഴ-എറണാകുളം ജങ്ഷന്‍(06452) വൈകീട്ട് 6.20.

railway-change-timings-of-trains
Advertisment