റബര്‍ കര്‍ഷക സബ്‌സിഡിക്കായി ധനവകുപ്പ് 43 കോടി രൂപ അനുവദിച്ചു

സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്.

author-image
ആനി എസ് ആർ
New Update
oiuytrewaertyuio

തിരുവനന്തപുരം: റബര്‍ കര്‍ഷക സബ്‌സിഡിക്കായി ധനവകുപ്പ് 43 കോടി രൂപ അനുവദിച്ചു. 1,45,564 കര്‍ഷകര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്.

Advertisment

നേരത്തെ 82.31 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം 124.88 കോടി രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്. റബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി നല്‍കുന്നത്. ഈവര്‍ഷം ബജറ്റില്‍ 600 കോടി രൂപയാണ് ഫണ്ടിലേക്കായി നീക്കിവച്ചത്.

rubber-farmers-subsidy--43-crore-sanctioned
Advertisment