അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് മൂലം നിരവധി പ്രശ്‌നങ്ങളുണ്ട്. തണുത്ത വെള്ളം കുടിക്കുമ്പോള്‍, ശരീരം ആ വെള്ളത്തിന്റെ താപനില ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഇത് തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിനും തലവേദനയ്ക്കും കാരണമാകുന്നു. തലച്ചോറിന്റെ താപനില ബാലന്‍സ് ചെയ്ത് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആമാശയത്തിലെ ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ തണുത്ത വെള്ളം മന്ദഗതിയിലാക്കുന്നു.
ഇത് ഭക്ഷണത്തിന്റെ ദഹനത്തെ ബാധിക്കുകയും ഗ്യാസ്, വയറിളക്കം, അതിസാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കൂടാതെ, തണുത്ത വെള്ളം കുടിക്കുന്നത് കുടലിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു. അതിനാല്‍ ഇത് ഗ്യാസ്, വയറിളക്കം, അതിസാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. തണുത്ത വെള്ളം കുടിക്കുന്നത് കുടലിലെ സംരക്ഷണ പാളിക്ക് കേടുപാടുകള്‍ വരുത്തും. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദ്രാവകങ്ങളുടെ ചലനത്തെ മന്ദഗതിയിലാക്കുകയും ഇത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
അതിനാല്‍ സാധാ വെള്ളം കുടിക്കുന്നതും അല്ലെങ്കില്‍ ചെറുചൂടുവെള്ളം കുടിക്കുന്നതും നല്ലതാണ്.ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ഒരു സാധാരണ നിര്‍ദ്ദേശമാണ്, എന്നാല്‍ നിങ്ങളുടെ പ്രായം, ശാരീരിക പ്രവര്‍ത്തനം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ച് നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഇത് കൂടുകയോ കുറയുകയോ ചെയ്യാം. അതുപോലെ, ദാഹം തോന്നാത്തപ്പോള്‍ തന്നെ വെള്ളം കുടിക്കുക. ദാഹം തോന്നാന്‍ കാത്തിരിക്കാതെ വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം തടയാന്‍ സഹായിക്കും.
ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ 10 സെക്കന്‍ഡ് എടുക്കുക. വെള്ളം കുടിക്കുമ്പോള്‍, അത് ശരീരത്തില്‍ ആഗിരണം ചെയ്യാന്‍ സമയം നല്‍കുക. അതുപോലെ തന്നെ വെള്ളം നല്ലപോലെ ആസ്വദിച്ച് കുടിക്കണം. എന്നാല്‍ മാത്രമാണ് സാവധാനത്തില്‍ നല്ല രീതിയില്‍ വെള്ളം കുടിക്കാന്‍ സാധിക്കുക.അതുപോലെ, ഭക്ഷണത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കുക. ഇത് ഭക്ഷണം ദഹിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ വ്യായാമത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് നിര്‍ജലീകരണം തടയാന്‍ സഹായിക്കും. ആവശ്യമെങ്കില്‍, വെള്ളത്തില്‍ പഴങ്ങളുടെ അല്ലെങ്കില്‍ പച്ചക്കറികളുടെ കഷണങ്ങള്‍ ചേര്‍ത്ത് കുടിക്കാം. ഇത് വെള്ളത്തിന് രുചിയും പോഷകങ്ങളും നല്‍കും.