ശരിക്കും മഹാലക്ഷ്മിയെപ്പോലുണ്ട്; ധാവണിയിൽ തിളങ്ങി പ്രേക്ഷകരുടെ സ്വന്തം 'സോണി'

“സോണി എന്ന നിലയിൽ ഇത് അവസാന വീഡിയോയായിരിക്കും. മനോഹരമായ ഒരു കഥാപാത്രമായിരുന്നു ഇത്. നിർഭാഗ്യവശാൽ എനിക്ക് ഈ കഥാപാത്രത്തോട് ഒപ്പം അവസാനം വരെ സഞ്ചരിക്കാൻ കഴിയില്ല. ഒരുപക്ഷേ ഈ പ്രപഞ്ചത്തിന് എന്നെ സംബന്ധിച്ച് വേറെ പദ്ധതികൾ ഉണ്ടായിരിക്കാം"

author-image
മൂവി ഡസ്ക്
New Update
kjhgvfcdxszadfghjkl;'

മൌനരാഗത്തിൽ ഇല്ലെങ്കിലും ശ്രീശ്വേതയുടെ വിശേഷങ്ങളെല്ലാം ആരാധകർ സോഷ്യൽ മീഡിയ വഴി അറിയാറുണ്ട്. പുതിയ ചിത്രങ്ങളും റീൽസുമെല്ലാമായി ആരാധകരെ നിരാശരാക്കാതെ താരം എത്താറുമുണ്ട്. ഇപ്പോഴിതാ താരത്തിൻറെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. അതി സുന്ദരിയായി സാരിയിൽ തിളങ്ങുകയാണ് താരം. നാടൻ വേഷങ്ങളിൽ ഇതിന് മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ ചിത്രങ്ങളുടെ ഭംഗിയിൽ ആരാധകർ മയങ്ങിയെന്നത് കമൻറുകളിൽ വ്യക്തമാണ്. ശരിക്കും മഹാലക്ഷ്മിയെപ്പോലുണ്ട് എന്നാണ് കമൻ്റ് . മൌനരാഗത്തിൽ കാണാത്തതിൻറെ പരിഭവവും പലരും പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ കാണുന്നില്ലല്ലോ, എവിടെയാണ് എന്ന തരത്തിലാണ് ചോദ്യങ്ങൾ.

Advertisment

പരമ്പരയിൽ നിന്ന് പിന്മാറുന്നതായി ശ്രീശ്വേത മഹാലക്ഷ്മി തന്നെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. “സോണി എന്ന നിലയിൽ ഇത് അവസാന വീഡിയോയായിരിക്കും. മനോഹരമായ ഒരു കഥാപാത്രമായിരുന്നു ഇത്. നിർഭാഗ്യവശാൽ എനിക്ക് ഈ കഥാപാത്രത്തോട് ഒപ്പം അവസാനം വരെ സഞ്ചരിക്കാൻ കഴിയില്ല. ഒരുപക്ഷേ ഈ പ്രപഞ്ചത്തിന് എന്നെ സംബന്ധിച്ച് വേറെ പദ്ധതികൾ ഉണ്ടായിരിക്കാം" എന്നായിരുന്നു താരത്തിൻറെ പ്രതികരണം.അന്യഭാഷാ നടി-നടന്മാരാണ് മൌനരാഗം സീരിയലിനെ പ്രേക്ഷകർക്ക് പ്രിയങ്കരരാക്കിയത്. ശ്രീശ്വേത മഹാലക്ഷ്മി തമിഴിൽ ഇപ്പോൾ മറ്റൊരു സീരിയൽ ചെയ്ത് വരികയാണ്.

sonia-sreesweta-mahalakshmi-as-dhavani-girl-pictures
Advertisment