ദിവസവും എട്ട് സ്ട്രോബെറി വീതം കഴിക്കുന്നത് വിഷാദവും ഡിമെൻഷ്യയും തടയാൻ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ദിവസവും ഒരു കപ്പ് സ്ട്രോബെറി അല്ലെങ്കില്‍ എട്ട് സ്ട്രോബെറി വീതം 12 ആഴ്‌ച കഴിക്കുന്നത് ഓര്‍മ്മ ശക്തി കുറവിനെ തടയാനും മാനസികാവസ്ഥ മെച്ചപ്പെടാനും സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.
അതേസമയം, ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. വിറ്റാമിന്‍ സിയും സ്ട്രോബെറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.