തനി നാടൻ കല്യാണത്തിന്റെ കാഴ്ചകളൊരുക്കി പുലിമടയിലെ ഗാനം

ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം മികച്ചൊരു ത്രില്ലർ അനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്.  

author-image
മൂവി ഡസ്ക്
New Update
loiuytretyuioiuy87trtyujkl

തനി നാടൻ കല്യാണത്തിന്റെ കാഴ്ചകളൊരുക്കി പുലിമടയിലെ ഗാനം. 'സ്വർഗം വിതയ്ക്കുന്ന സ്വപ്നങ്ങളിൽ' എന്നു തുടങ്ങുന്ന ഗാനം കെ.എസ് ചിത്രയും കെസ്റ്ററും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഫാ. മൈക്കിൾ പനച്ചിക്കലിന്റെ വരികൾക്ക് ഇഷാൻ ദേവ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കെസ്റ്റർ–ചിത്ര കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ഹിറ്റ് എന്നാണ് ഗാനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ കമന്റ്. 

Advertisment

ഒരു മലയോര ക്രിസ്ത്യൻ കുടുംബത്തിലെ കല്യാണത്തലേന്നിലെ ആഘോഷക്കാഴ്ചകളാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ജോജു ജോർജ്, ജാഫർ ഇടുക്കി, ജോണി ആന്റണി, പൗളി വൽസൻ, ജോളി ചിറയത്ത്, സോന നായർ തുടങ്ങിയ വലിയ താരനിര തന്നെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. ന്യൂജെൻ വിവാഹാഘോഷങ്ങൾ കടന്നു ചെല്ലാത്ത ഒരു കൊച്ചു മലയോരഗ്രാമത്തിലെ നാടൻ വിവാഹക്കാഴ്ചകളാണ് ഗാനത്തിന്റെ ആകർഷണം.

എ.കെ സാജൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പുലിമട. ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം മികച്ചൊരു ത്രില്ലർ അനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്.  

swargam-vithakkunna-video-song-pulimada-movie
Advertisment