Advertisment

കോളൻ ക്യാൻസറിന്റെ ലക്ഷണങ്ങൾ അറിയാം..

അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

New Update
fghjkl;lkjhgfdsfghjkl;kjhgfd

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. 

Advertisment

വിദഗ്ധ ചികിത്സയാൽ ഭേദമാക്കാവുന്ന രോഗമാണ് കുടൽ ക്യാൻസർ. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും സ്ക്രീനിങ് പരിശോധനകൾ വഴിയും ഇവയെ പ്രതിരോധിക്കാം. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാം. എന്നാല്‍ മറ്റു പല ക്യാൻസറുകളെയും പോലെ കുടൽ ക്യാൻസർ ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ കാണുന്നത്. 

മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌, വയര്‍ വേദന, ഗ്യാസ്‌, ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍, രക്തക്കുറവ് മൂലമുള്ള ക്ഷീണം, മലബന്ധം, വയറിളക്കം, വിശപ്പിലായ്മ, ഭാരം കുറയുക തുടങ്ങിയവയാണ് വൻകുടൽ ക്യാൻസറിന്‍റെ രോഗലക്ഷണങ്ങൾ.

symptoms-of-colon-cancer
Advertisment