കിഡ്‌നി ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം..

വൃക്ക കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ രക്തം കാണുന്നത്.  പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി കാൻസറിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.

New Update
dfghjkl;kjasdfghi

പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്‌നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്. വൃക്ക കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ രക്തം കാണുന്നത്.  പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി കാൻസറിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.

Advertisment

ചില വ്യക്തികൾക്ക് വയറിലോ വശത്തോ മുഴ അനുഭവപ്പെടാം. ഇത് ട്യൂമറിന്റെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കാം. കിഡ്നി കാൻസർ ചിലപ്പോൾ അടിവയറ്റിലെ മുഴകൾ അല്ലെങ്കിൽ വീക്കം ഉണ്ടാക്കാം. ഇത് കിഡ്നിയുടെ വലിപ്പം കൊണ്ടോ മുഴകളുടെ സാന്നിധ്യം കൊണ്ടോ ആകാം.ക്ഷീണവും ബലഹീനതയുമാണ് മറ്റൊരും ലക്ഷണം. സ്ഥിരമായ ക്ഷീണം, ബലഹീനത എന്നിവ വൃക്ക കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

 കിഡ്നി കാൻസർ ചിലപ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിച്ചേക്കാം. ഇത് ഹൈപ്പർടെൻഷനിലേക്ക് നയിക്കുന്നു.കിഡ്നി ക്യാൻസർ വിളർച്ചയ്ക്ക് (ചുവന്ന രക്താണുക്കളുടെ കുറവ്) നയിച്ചേക്കാം. ഇത് ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം എന്നിവയ്ക്ക് കാരണമാകും.

symptoms-of-kidney-cancer
Advertisment