Advertisment

തിരുവോണം ബമ്പറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി ഒരു ദിനം കൂടി

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആർക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളം.

New Update
fghtjkij

തിരുവനന്തപുരം: തിരുവോണം ബമ്പറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി ഒരു ദിനം കൂടി. സെപ്റ്റംബർ 20 ബുധനാഴ്ച തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആർക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളം. എന്നാൽ, ഇത്തവണ നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോർഡുകൾ ഭേദിച്ചാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്.

Advertisment

കഴിഞ്ഞ വർഷം 67 ലക്ഷത്തോളം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് മികച്ച വിൽപ്പന ലഭിക്കാൻ കാരണമെന്ന് ഏജൻസിക്കാർ പറയുന്നു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി 1,36,759  സമ്മാനങ്ങൾ ഇത്തവണ കൂടുതൽ ഉണ്ട്. ആകെ മൊത്തം 5,34,670 സമ്മാനം.

thiruvonam-bumper-2023
Advertisment