താൻ ഏറെ ആരാധിക്കുന്ന ഒരു താരവുമായുള്ള കണ്ടുമുട്ടലിനേക്കുറിച്ച് ചിത്രം സഹിതം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ഒരു ഷേക്ക് ഹാൻഡ്, ആലിം​ഗനം. അതുതെളിയിക്കാൻ പക്ഷേ കയ്യിൽ ചിത്രങ്ങളൊന്നുമില്ല. നന്ദി.' ഉണ്ണിയുടെ വാക്കുകൾ.

author-image
മൂവി ഡസ്ക്
Updated On
New Update
yukioertyuiouiytrtyuio

താൻ ഏറെ ആരാധിക്കുന്ന ഒരു താരവുമായുള്ള കണ്ടുമുട്ടലിനേക്കുറിച്ച് ചിത്രം സഹിതം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. സാക്ഷാൽ കമൽഹാസനേയാണ് ഉണ്ണി മുകുന്ദൻ കണ്ടുമുട്ടിയത്. അ‍ഞ്ചുസെക്കൻഡ് നേരത്തേക്ക് ശ്വാസംപോലും അടക്കിവെച്ചു എന്നാണ് കമലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ എഴുതിയത്. 'എന്നെക്കൂടാതെ അവിടെയുള്ളത് ഉലകനായകൻ കമൽഹാസനാണെന്നറിഞ്ഞ് അവിടെത്തന്നെ നിന്നു. ഒരു ഷേക്ക് ഹാൻഡ്, ആലിം​ഗനം. അതുതെളിയിക്കാൻ പക്ഷേ കയ്യിൽ ചിത്രങ്ങളൊന്നുമില്ല. നന്ദി.' ഉണ്ണിയുടെ വാക്കുകൾ.

Advertisment

രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ​ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ​ഗന്ധർവ ജൂനിയർ എന്നിവയാണ് ഉണ്ണിയുടേതായി മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങൾ. തമിഴിൽ ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഉണ്ണി പ്രധാനവേഷത്തിലുണ്ട്. സൂരി, ശശികുമാർ, ശിവദ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. വെട്രിമാരനാണ് തിരക്കഥ.

അതേസമയം ഒന്നിലധികം പ്രോജക്റ്റുകളുമായി തിരക്കിലാണ് കമൽഹാസനും. നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ മൾട്ടി സ്റ്റാർ ചിത്രം കൽക്കി 2898 എ.ഡിയാണ് അതിൽ പ്രധാനം. പ്രഭാസ് നായകനാവുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് കമൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. അമിതാഭ് ബച്ചനും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2, മണിരത്നത്തിന്റെ പേരിടാത്ത ചിത്രം എന്നിവയാണ് ഉലകനായകന്റേതായി പിന്നാലെ വരുന്ന ചിത്രങ്ങൾ.

unni-mukundan-met-with-kamal-haasan
Advertisment