വെരിഫൈഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ഫീഡ്; ഇൻസ്റ്റാ​ഗ്രാമിന്റെ പുതിയ പരീക്ഷണം

നിലവിൽ ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകൾക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയൊരു ഫീഡ് കൂടി ഉൾപ്പെടുത്തുക

New Update
Instagram.jpg

ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡ് ഒരുക്കാൻ ഇൻസ്റ്റാ​ഗ്രാം. നിലവിൽ ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകൾക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് ഉൾപ്പെടുത്താനാണ് ഇൻസ്റ്റാ​ഗ്രാമിന്റെ നീക്കം. പണം നൽകി ഇൻസ്റ്റാഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപഭോക്താക്കളുടേയും ബ്രാൻഡുകളുടേയും പോസ്റ്റുകൾക്ക് ഫീഡിൽ കൂടുതൽ പ്രാധാന്യം നൽകാനാണ് പുതിയ പരീക്ഷണം

Advertisment

നിലവിൽ ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകൾക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയൊരു ഫീഡ് കൂടി ഉൾപ്പെടുത്തുക. ഈ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രാൻഡുകളേയും ക്രിയേറ്റർമാരേയും ഒരു പ്രത്യേക വിഭാഗമായി വേർതിരിച്ചുകാണാൻ ഇതുവഴി ഉപഭോക്താക്കൾക്ക് സാധിക്കും.

ഫേസ്ബുക്ക് വെബ്ബ് ഉപഭോക്താക്കളുടെ മെറ്റ വെരിഫൈഡ് പ്രതിമാസ നിരക്ക് 599 രൂപയാണ്. ഐഒഎസ്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് 699 രൂപയാണ് നിരക്ക്. മെറ്റയുടെ അധിക സേവനങ്ങളും ചെക്ക് മാർക്കും വെരിഫൈഡ് ഉപഭോക്താക്കൾക്ക് ലഭിക്കും. പുതിയ ഫീച്ചറിൽ മെറ്റ വെരിഫൈഡ് ഉപഭോക്താക്കൾ പങ്കുവെക്കുന്ന പോസ്റ്റുകൾ മാത്രമാണോ അതോ ബ്ലൂ ചെക്ക് മാർക്കുള്ള എല്ലാവരുടേയും പോസ്റ്റുകൾ ഇതിൽ കാണിക്കുമോ എന്ന് വ്യക്തമായിട്ടില്ല.

instagram
Advertisment