Advertisment

സർക്കാർ പാളയത്തിൽ നിന്ന് രാജിവച്ചിറങ്ങിയ വേണു രാജാമണി ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുമോ? വട്ടിയൂർക്കാവിലും തൃപ്പൂണിത്തുറയിലും തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ച വാർത്ത വരുന്ന പൊതുതിരഞ്ഞെടുപ്പിൽ യാഥാർത്ഥ്യമാവുമോ. ഡൽഹിയിലെ സേവനം മതിയാക്കാൻ കാരണം ചീഫ്സെക്രട്ടറിയുമായുള്ള ഉടക്ക്.

സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) പദവി രാജിവച്ച മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വേണു രാജാമണി വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹം ശക്തം.

New Update
jhgfdxghjkolp;['

തിരുവനന്തപുരം:  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) പദവി രാജിവച്ച മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വേണു രാജാമണി വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹം ശക്തം. എന്നാൽ ഇതുസംബന്ധിച്ച പ്രതികരണങ്ങൾക്ക് നേതാക്കളാരും തയ്യാറല്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വട്ടിയൂർക്കാവിലും തൃപ്പൂണിത്തുറയിലും രാജാമണിയുടെ പേര് പറഞ്ഞുകേട്ടിരുന്നു. അന്നൊന്നും മത്സരത്തിന് അദ്ദേഹം സന്നദ്ധനായില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പാർലമെന്റിലേക്കുള്ള മത്സരത്തിന് വേണു രാജാമണി തയ്യാറാവുമെന്നാണ് സൂചന. നിലവിലെ ഏതെങ്കിലും എം.പിമാരെ ഒഴിവാക്കുന്നെങ്കിൽ അവിടെ വേണു രാജാമണിയെ മത്സരിപ്പിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവേണ്ടിയിരിക്കുന്നു.

Advertisment



രണ്ടാഴ്ചത്തേക്ക് കൂടി സേവന കാലാവധി നീട്ടിനൽകിയതിനിടെയാണ് വേണു രാജാമണി ഡൽഹിയിലെ പദവിയിൽ തുടരാൻ താത്‌പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. ഇന്നലെ വരെയായിരുന്നു അദ്ദേഹത്തിന്റെ സേവന കാലാവധി. ഇതാണ് പൊതുഭരണ വകുപ്പ് രണ്ടാഴ്‌ച കൂടി നീട്ടിയത്. എന്നാൽ, രണ്ടാഴ്ച പദവിയിൽ തുടരാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാത്തതിനാൽ തന്റെ സേവനം അവസാനിപ്പിക്കുന്നതിന് അനുമതി നൽകണമെന്ന് വേണു രാജാമണി കത്തിൽ അഭ്യർത്ഥിച്ചു. താൻ വഹിച്ചിരുന്ന ചുമതലുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാനാണ് ഈ രണ്ടാഴ്ചക്കാലം അനുവദിച്ചതെന്ന് താൻ മനസിലാക്കുന്നുവെന്നും അതിനാൽ ചുമതലയിൽ തുടരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2021ലാണ് വേണു രാജാമണിയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ഒരു വർഷക്കാലത്തേക്ക് നിയമിച്ചത്. പിന്നീട് ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. ചീഫ് സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് വേണു രാജാമണി ഡൽഹിയിലെ സേവനം മതിയാക്കിയതെന്നാണ് സൂചന.

രണ്ട് വർഷം പദവിയിൽ പ്രവർത്തിക്കാൻ അവസരം നൽകിയതിന് സംസ്ഥാന സർക്കാരിന് കത്തിൽ നന്ദി രേഖപ്പെടുത്തുന്നുണ്ട്. ഏൽപിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റിയെന്നും ലോകരാജ്യങ്ങളുമായുള്ള കേരളത്തിന്റെ ഔദ്യോഗിക ബന്ധം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. യുദ്ധത്തെ തുടർന്ന് യുക്രെയിനിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിലും കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് വിമാന സർവീസ് ആരംഭിച്ചതും. മുഖ്യമന്ത്രി പിണറായി വിജയന്റെ നോർവേ, യു.കെ. യു.എസ്, ക്യൂബ സന്ദർശനങ്ങൾക്കിടെ കോൺസൽ ജനറൽമാരും അംബാസഡർമാരുമായി ചർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കിയതും വേണു കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിദേശകാര്യ സർവീസിലെ 34 വർഷത്തെ സേവനത്തിനിടെ കേരളത്തിന്റേയും ജനങ്ങളുടേയും താത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാനായി. ഒ.എസ്.ഡി ആയി പ്രവർത്തിക്കാനായത് തനിക്ക് വലിയൊരു അനുഭവമായിരുന്നു. മുൻ അംബാസഡറും നയന്ത്രരംഗത്തെ തൊഴിലായി കാണുന്നതുമായ ഒരാൾക്ക് അപൂർവം ലഭിക്കുന്ന അവസരങ്ങളിലൊന്നാണിത്. തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും വേണു പറഞ്ഞു. ഇതുവരെ താൻ നിർവഹിച്ച പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരവും 2022 ആഗസ്റ്റ് മുതൽ 2023 ജൂലായ് മൂന്നുവരെ തന്റെ നേതൃത്വത്തിലും സാന്നിദ്ധ്യത്തിലും നടന്ന യോഗങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് അയച്ച ആക്ടിവിറ്റി റിപ്പോർട്ടും കത്തിനൊപ്പം നൽകിയിട്ടുണ്ട്.

1986 ബാച്ച് റിട്ടയേർഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വേണു രാജാമണി പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. 2023 ജനുവരിയിൽ പ്രൊഫ. കെ.വി.തോമസിനെ കാബിനറ്റ് റാങ്കോടെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചതോടെ വേണു രാജാമണിയുടെ പദവി ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (വിദേശ സഹകരണം) എന്നാക്കിയിരുന്നു

venu-rajamani
Advertisment