New Update
/sathyam/media/media_files/cFTYkWFgYXVaHE1vuokV.jpg)
ഡല്‍ഹി:ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി അവതരിപ്പിച്ച ഫീച്ചറാണ് ഫ്രഷ് ബട്ടണ്‍.
Advertisment
നിലവില്‍ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ഫീച്ചര്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും പുതിയ ഫീച്ചര്‍ ലഭിച്ചേക്കും.
ആപ്പ് ബട്ടണുകള്‍ക്കായി വ്യത്യസ്ത തരത്തിലുള്ള ആധുനിക സ്റ്റൈലുകളുടെ സാധ്യത തേടി കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് വാട്‌സ്ആപ്പ് ഫ്രഷ് ബട്ടണ്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.