Advertisment

വനിതാ സംവരണ ബിൽ പാസാവുന്നതോടെ രാഷ്ട്രീയ, ഭരണരംഗം അപ്പാടെ മാറും. ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതകളെത്തും. പൊതുരംഗത്ത് വനിതകളുടെ പ്രാധാന്യവും എണ്ണവും ഉയരും. മൂന്നിലൊന്ന് സീറ്റുകൾ കിട്ടുന്നതോടെ വനിതകൾക്ക് കോളടിച്ചു.

രാജ്യത്തെ പാർലമെന്ററി രംഗത്ത് ചരിത്രപരമായ തീരുമാനമായി വനിതാ സംവരണ ബിൽ മാറും. നിലവിൽ ലോകസഭയിൽ വനിതാ എംപിമാർ 15 ശതമാനത്തിനും നിയമസഭകളിൽ 10 ശതമാനത്തിനും താഴെയാണ്. ഈ സ്ഥിതിക്കാണ് മാറ്റം വരാൻ പോവുന്നത്.

cdgtyk

ഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റ് പാസാക്കുന്നതോടെ രാജ്യത്തെ ഭരണരംഗം അപ്പാടെ മാറും. മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി മാറ്റിവയ്ക്കുന്നതോടെ പൊതുരംഗത്ത് സ്ത്രീകളുടെ പദവിയും എണ്ണവും ഉയരും. ബുധനാഴ്ചയാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക. രാജ്യത്തെ പാർലമെന്ററി രംഗത്ത് ചരിത്രപരമായ തീരുമാനമായി വനിതാ സംവരണ ബിൽ മാറും. നിലവിൽ ലോകസഭയിൽ വനിതാ എംപിമാർ 15 ശതമാനത്തിനും നിയമസഭകളിൽ 10 ശതമാനത്തിനും താഴെയാണ്. ഈ സ്ഥിതിക്കാണ് മാറ്റം വരാൻ പോവുന്നത്.

Advertisment



ബിൽ പാസാവുന്നതോടെ,  ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാവും. പ്രത്യേക മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകിയിട്ടുണ്ട്. ബിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തെ കോൺഗ്രസടക്കം പ്രതിപക്ഷ കക്ഷികൾ സ്വാഗതം ചെയ്തു.  ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നു. ബിൽ പ്രകാരം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ആകെ സീറ്റുകളുടെ മൂന്നിലൊന്ന് ആ വിഭാഗങ്ങളിലെ സ്ത്രീകൾക്കായി സംവരണം ചെയ്യും. റൊട്ടേഷൻ വഴിയാകും അനുവദിക്കുക. വനിതാ സംവരണത്തിനുള്ളിൽ ഒ.ബി.സി സംവരണം അടക്കം വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.



കേരളത്തിലും നിയമസഭയിൽ വനിതാ പ്രാതിനിധ്യം നന്നേ കുറവാണ്. 15-ാം നിയമസഭയിലെ ആകെ വനിതാ പ്രാതിനിധ്യം 12 ആണ്. 13 വനിതകൾ വിജയിച്ച 1996ലെ തിരഞ്ഞെടുപ്പിന് ശേഷം സഭയിലെ ഏറ്റവും ഉയർന്ന വനിതാ പ്രാതിനിധ്യമാണിത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ഉമാ തോമസാണ് കോൺഗ്രസിന്റെ ഏക വനിതാ എം.എൽ.എ. വടകര മണ്ഡലത്തിൽ നിന്ന് സഭയിലേക്കെത്തിയ ആർഎംപി നേതാവ് കെ.കെ രമയാണ് യു.ഡി.എഫ് മുന്നണിയിലെ മറ്റൊരു വനിത. എൽഡിഎഫ് നിരയിൽ പത്ത് വനിതാ എംഎൽഎമാരുണ്ട്.

2016ൽ കേരളത്തിലെ വനിതാ എംഎൽഎമാരുടെ എണ്ണം എട്ടായിരുന്നു. 2001ന് ശേഷം വനിതാ പ്രാതിനിധ്യം രണ്ടക്കം കടന്നതും എൽഡിഎഫ് തുടർഭരണം നേടിയ 15-ാം നിയമസഭയിലാണ്. മത്സരിച്ച 103 വനിതാ സ്ഥാനാർഥികളിലാണ് അന്ന് 11 പേർ ജയിച്ചത്. എന്നാൽ ഇതിൽ ഒരാൾ പോലും കോൺഗ്രസുകാരിയായിരുന്നില്ല. കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യമുണ്ട്.



രാഷ്ട്രീയ ഭരണരംഗത്ത് വനിതാ പ്രാതിനിധ്യം കുറവാണെങ്കിലും ലോകത്ത് വനിതകൾ രാഷ്ട്രനേതാക്കളായ ആദ്യത്തെ അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാൽ റിപ്പോർട്ട് പ്രകാരം വനിതാ ശാക്തീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം 51 ആണ്. 2019 ൽ ഇന്ത്യയിൽ വനിതാമന്ത്രിമാരുടെ പ്രാതിനിധ്യം 23.1 ശതമാനമായിരുന്നു. 2021 ൽ 9.1 ശതമാനമായി കുറഞ്ഞു.  ലോക്‌സഭയിലെ 540 അംഗങ്ങളിൽ വനിതകളുടെ പ്രാതിനിധ്യം 81 മാത്രമാണ്. രാജ്യസഭയിലാകട്ടെ ആകെയുള്ള 245 അംഗങ്ങളിൽ വനിതാ പ്രാതിനിധ്യം 27 മാത്രമാണ്. പഞ്ചായത്തീരാജ് നിയമപ്രകാരം വനിതകൾക്ക് സംവരണമേർപ്പെടുത്തിയതു കൊണ്ട് ത്രിതല പഞ്ചായത്തുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം മെച്ചപ്പെട്ടതാണ്. രാജ്യത്തെ 253400 ഗ്രാമപഞ്ചായത്തുകൾ, 6613 ബ്ലോക്ക് പഞ്ചായത്തുകൾ, 600 ജില്ലാപ്പഞ്ചായത്തുകൾ എന്നിവയിലെ 30 ലക്ഷം പ്രതിനിധികളിൽ 13 ലക്ഷം വനിതകളാണ്. 1993 ൽ പാസാക്കിയ 73, 74 ഭരണഘടനാ ഭേദഗതി പ്രകാരം മൂന്നിലൊന്ന് സീറ്റ് വനിതകൾക്കായി സംവരണം ചെയ്തതുകൊണ്ടാണ് ഈ മാറ്റമുണ്ടായത്.

വനിതാ ബിൽ 2010ൽ രാജ്യസഭ പാസാക്കിയെങ്കിലും ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ബിൽ ലാപ്‌സായിരുന്നു. നിലവിൽ ഭരണമുന്നണിയായ എൻ.ഡി.എയ്‌ക്ക് ഭൂരിപക്ഷമുള്ളതിനാലും കോൺഗ്രസ് അടക്കം കക്ഷികൾ പിന്തുണയ്‌ക്കുന്നതിനാലും പാസാക്കാനാകും. ബിൽ വരുമെന്ന സൂചന വന്നതിന് പിന്നാലെ പലകക്ഷികളും പിന്തുണ പ്രിഖ്യാപിച്ചതും അനുകൂല ഘടകമാണ്.  1996, 1998, 1999, 2008, 2010 വർഷങ്ങളിലും സമാന ബില്ലുകൾ സഭയിലെത്തി. 2010ൽ രാജ്യസഭയിൽ പാസായി.

#womens-reservation-bill
Advertisment