മധ്യപ്രദേശില്‍ നേരിയ ഭൂചലനം; ആളപായമില്ല

New Update

publive-imageഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഭൂചലനം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പച്മറിയില്‍ നിന്ന് 218 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Advertisment

ജബല്‍പൂര്‍ നഗരത്തിനടുത്തായി 23 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് എന്‍സിഎസ് റിപ്പോര്‍ട്ട് ചെയ്തു. ജബല്‍പൂര്‍, ഉമരിയ, സിഹോറ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇതുകൂടാതെ പനഗര്‍, കുന്ദം, ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനമുണ്ടായി. നാശനഷ്ടങ്ങളോ ആളപായങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment