പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.
ഇരുപതാം തിയ്യതിയാണ് അവസാനമായി ജീവനക്കാരി എത്തി ഭീഷണിപെടുത്തിയത്. ഫിനാൻസ് കമ്പനി ജീവനക്കാരി ഭീഷണിയുമായി വീട്ടിൽ തുടർന്നതോടെ പത്മവതി ശുചിമുറിയിൽ പോയി തൂങ്ങി
വരനെ ആവശ്യമുണ്ട് സംവിധായകൻ അനൂപ് സത്യന്റെ ഇരട്ട സഹോദരനും സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനുമായ നവാഗത സംവിധായകൻ അഖിൽ സത്യനുമായി ഫഹദ് ഫാസിൽ സഹകരിച്ച ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും . സിനിമ ഏപ്രിൽ 28ന് പ്രദർശനത്തിന് എത്തി . സിനിമ മികച്ച വിജയം നേടി സിനിമ ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ് ആരംഭിച്ചു. ഇപ്പോൾ പുതിയ മേക്കിങ് വീഡിയൊ പുറത്തുവിട്ടു. സംവിധാനം കൂടാതെ ചിത്രത്തിന്റെ രചനയും എഡിറ്റിംഗും അഖിൽ നിർവഹിക്കുന്നു. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, ജോമോന്റെ […]
ഡല്‍ഹി: ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി.യുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളും, പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് പറഞ്ഞു. “രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്,വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” മോദി ട്വീറ്റ് ചെയ്തു . “ഇന്ന് ഒരു വശത്ത്, […]
ഗുരുവരാശ്രമം സന്ദർശിച്ച മലേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവൻ മുനു സ്വാമിയെ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വീകരിക്കുന്നു കോഴിക്കോട്: ദക്ഷിണേന്ത്യ ലോകത്തിന് നൽകിയ അമൂല്യമായ സംഭാവനയാണ് ശ്രീ നാരായണ ഗുരുദേവനെന്നും അഭിനവ ബുദ്ധനായ മഹാ ഗുരുവിന്റെ ദർശനം മലേഷ്യയിൽ പ്രചരിപ്പിക്കാൻ പരിശ്രമിക്കുമെന്നും ഗുരുവരാശ്രമം സന്ദർശിക്കുവാൻ മലേഷ്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും മലേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവൻ മുനുസ്വാമി പറഞ്ഞു. ഗുരുവരാശ്രമം സന്ദർശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എസ് […]
കൽപറ്റ: വയനാട്ട് വീണ്ടും ഭക്ഷ്യവിഷബാധ. കൽപറ്റ കൈനാട്ടിയിലെ ഉഡുപ്പി റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഘത്തിൽ 39 പേരുണ്ടായിരുന്നു. വയറിളക്കവും ഛർദിയും വന്ന് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റസ്റ്റോറന്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്. കൽപറ്റയിലെ മുസല്ല റസ്റ്റോറന്‍റിലും ഇന്നലെ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. 40ഓളം പേർക്കാണ് വിഷബാധ റിപ്പോർട്ട് […]
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്രാനുമതി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദർശനം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ സംഘത്തിലുള്ളത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും സമ്മേളനം നടക്കും. യുഎസില്ലെത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ […]
ഉപ്പും മുളകും’ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം ആളുകൾ കണ്ടതുമായ മലയാളം ടെലിവിഷൻ പ്രോഗ്രാമാണ്. ഷോയിലെ രണ്ട് പ്രധാന അഭിനേതാക്കളായ ബിജു സോപാനവും നിഷ സാരംഗും ഇപ്പോൾ ഒരു ഫീച്ചർ ഫിലിമിനായി ഒന്നിച്ചു. നവാഗതനായ ആഷാദ് ശിവരാമനാണ് ‘ലെയ്ക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 30ന്യ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബിജു സോപാനം […]
കോഴിക്കോട്: കാക്കൂര്‍ പിസി പാലം സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ. കോഴിക്കോട്-ബാലുശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ നന്മണ്ട സ്വദേശി ശരത് ലാലി(31)നെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാള്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞമാസം 24നായിരുന്നു യുവതിയുടെ മരണം. ശരത്‌ലാല്‍ ഡ്രൈവറായ ബസില്‍ യുവതി സ്ഥിരമായി യാത്രചെയ്തിരുന്നു. ഈ പരിചയം മുതലെടുത്ത് പ്രതി യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. കടമായി നല്‍കിയ പണം […]
വരാനിരിക്കുന്ന മലയാളം ചിത്രം ജാനകി ജാനെ കഴിഞ്ഞ ദിവസം റിലീസ് ആയി . മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നവ്യാ നായരും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്കൂബ് ഫിലിംസിന്റെ ബാനറിൽ സഹോദരിമാരായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ജാനകി ജാനെ നിർമ്മിച്ചിരിക്കുന്നത്. പാർവതി തിരുവോത്ത് അഭിനയിച്ച ഉയരെ എന്ന ചിത്രത്തിന് ശേഷം ബാനറിന്റെ രണ്ടാമത്തെ നിർമ്മാണമാണ് […]
വിജേഷ് പി വിജയൻ സംവിധാനം ചെയ്ത ഒരു ഡ്രാമ ചിത്രമാണ് വിത്തിൻ സെക്കന്‍റ്സ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്. സുധീർ കരമന, അലൻസിയാർ, സെബിൻ സാബു, ബാജിയോ ജോർജ്, സാന്റിനോ മോഹൻ, മാസ്റ്റർ അർജുൻ സംഗീത് സരയു മോഹൻ, അനു നായർ, വർഷ ഗീക്ക്വാദ്, സീമ ജി നായർ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം ജൂൺ 2ന് പ്രദർശനത്തിന് എത്തും. ബോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സംഗീത് ധർമ്മരാജൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാമനാണ്. […]