കേരള ഹൈക്കോടതി ജഡ്ജി നിയമനം; കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും ലഭിച്ചത് രണ്ട് പട്ടിക

New Update

publive-image

Advertisment

ന്യൂഡല്‍ഹി. കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തിന് ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ നിന്നും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി കൊളീജിയത്തിനും ലഭിച്ചത് രണ്ട് പട്ടിക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് എസ് വി ഭട്ടിയും ഒപ്പ് വെച്ച പട്ടികയിലെ രണ്ട് പേരുകളോട് ഹൈക്കോടതി കൊളിജീയത്തിലെ അംഗമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ വിയോജിപ്പ് രേഖപ്പെടുത്തി.

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഒപ്പുവെച്ച പ്രത്യേക പട്ടികയും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിക്കും ലഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൊളീജീയത്തിന് ശുപാര്‍ശ ലഭിക്കുന്നത്. വിഷയത്തില്‍ കേരള ഹൈക്കോടതിയിലെ കൊളീജിയം രണ്ട് ദിവസം ചര്‍ച്ച നടത്തി എങ്കിലും ഏക അഭിപ്രായം ഉണ്ടായില്ല.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എസ് വി ഭട്ട് എന്നവരാണ് ഹൈക്കോടതി കൊളീജിയത്തിലെ അംഗങ്ങള്‍. ഇതോടെ ഏഴ് ഒഴിവുകളിലേക്ക് ഒമ്പത് പേരുകളാണ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വിഷയത്തില്‍ നിര്‍ണായകമാണ്. ഐബി പരിശോധിച്ച ശേഷം പട്ടിക സംബന്ധിച്ച നിലപാട് കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കും.

Advertisment