New Update
/sathyam/media/post_attachments/2PB2tSJbaZHe46ctunSV.jpg)
പാലക്കാട്. കല്ലേക്കാട് ഉത്സവത്തിനിടെ ആന ഇടഞ്ഞ് ഒരാള്‍ മരിച്ചു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഉത്സവത്തിനിടെ ആന ഇടഞ്ഞത്. പിരായിരി കല്ലോക്കാട് പാളയത്തെ മാരിയമ്മന്‍പൂജാ ഉത്സവത്തിനിടെയാണ് അപകടം. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്‌മണ്യനാണ് മരിച്ചത്. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയപ്പോഴാണ് ആന ഇടഞ്ഞത്.
Advertisment
ആപ്പുറത്ത് ഉണ്ടായിരുന്നവര്‍ മുന്നിലുള്ള മരത്തില്‍ തൂങ്ങി രക്ഷപ്പെട്ടു. ആന പിറകോട്ട് ഓടിയപ്പോള്‍ പിന്നിലുണ്ടായിരുന്ന സുബ്രഹ്‌മണ്യന്‍ ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ സാധിച്ചില്ല. ആന ഓടിയപ്പോള് റോഡില്‍ നിന്നവര്‍ മുള്‍ വേലിയിലും നിലത്തും വീണാണ് അപകടം സംഭവിച്ചത്. ആനയെ പിന്നീട് പാപ്പാന്‍മാര്‍ തളച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us