5ജിയെക്കാൾ 100 ഇരട്ടി വേഗം; വരുന്നു 2030 ഓടെ ഇന്ത്യയിൽ 6ജി

author-image
ടെക് ഡസ്ക്
New Update

publive-image
2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഭാരത് 6ി വിഷൻ ഡോക്യുമെന്റിനുള്ള റോഡ്മാപ്പ് അവതരിപ്പിച്ചത്. 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി 5ജി സേവനം രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്നത് രാജ്യത്തെ 400 നഗരങ്ങളിൽ 5ജി സേവനം ലഭ്യമായി. വെറും ആറ് മാസത്തെ ഇടവേളയിൽ 6ജി വേഗത കൈവരിക്കാൻ സജ്ജമാവുകയാണ് ഇന്ത്യ.

Advertisment

നിലവിൽ 700 എംബിപിഎസ്-1 ജിബിപിഎസ് വേഗമാണ് 5ജി ഉപയോക്താക്കൾക്ക് നൽകുന്നത്. 6ജിക്ക് 5ജിയെക്കാൾ നൂറിരട്ടി വേഗത ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.‘6ജിയുടെ വരവോടെ ഡിജിറ്റൽ ലോകവും യാഥാർത്ഥ്യവും തമ്മിൽ ഇതുവരെ കാണാത്തത്ര ഇഴുകി ചേരും. ലോകത്തെ എവിടെ നിന്നും ജോലി ചെയ്യാനും പുതിയ സംസ്‌കാരവും നാടും കാണാനും അനുഭവിക്കാനുമുള്ള അവസരം 6ജി ഒരുക്കും’- സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സൺ പറഞ്ഞു.

സോഷ്യൽ മീഡിയയുടെ ഭാവി തലമായ മെറ്റാവഴേ്‌സിൽ വലിയ പ്രാധാന്യമാണ് 6ജിക്ക് ഉള്ളത്. യഥാർത്ഥ ലോകത്ത് നിന്ന് ഡിജിറ്റൽ ലോകത്തിലേക്ക് ഇനി ജനങ്ങൾക്ക് മാറാൻ സെക്കൻഡുകൾ മതി. ആരോഗ്യം, കാർഷികം, റോബോട്ടിക്‌സ് എന്നീ രംഗങ്ങളിലെല്ലാം 6ജിക്ക് വലിയ പങ്ക് വഹിക്കാനാകും. മനുഷ്യന്റെ ഇടപെൽ ഇല്ലാതെ തന്നെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ 6ജി സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീനുകൾക്ക് സാധിക്കും.

Advertisment