ഗുജറാത്ത് കലാപം: കൊലപാതകം, കൂട്ടബലാത്സംഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ഡൽഹി; ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സം​ഗക്കേസിലും കൊലപാതകക്കേസിലുമുൾപ്പെട്ട 26 പ്രതികളെ ​ഗുജറാത്ത് കോടതി വെറുതെ വിട്ടു. 2002 ൽ കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ നിരവധി പേരെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ജയിൽ മോചിതരായത്. 20 വർഷം പഴക്കമുള്ള കേസിൽ തെളിവില്ലാത്തതിനാലാണ് പ്രതികളെ വെറുതെ വിട്ടത്. ആകെ 39 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേർ വിചാരണക്കിടെ മരിച്ചിരുന്നു. പഞ്ച്മഹൽ ജില്ലയിലെ ഹാലോളിലുളള അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസമയാണ് വിധി പ്രഖ്യാപിച്ചത്.

Advertisment

കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ല. വിചാരണക്കിടെ 13 പ്രതികൾ മരിച്ചെന്നും ജഡ്ജി ലീലാഭായ് ചുദാസമ വിധി പ്രഖ്യാപിക്കവെ പറഞ്ഞു. കേസിൽ 190 സാക്ഷികളേയും 334 തെളിവുകളും കോടതി വിസ്തരിച്ചത്. എന്നാൽ സാക്ഷികളുടെ വിവരണങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കലോൽ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2002 ഫെബ്രുവരി 27 ന് നടന്ന ​ഗോധ്ര തീവെപ്പിന് പിന്നാലെയാണ് ​ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. 2000ത്തിലധികം ആളുകളാണ് അന്ന് കലോലിൽ മാത്രം ഏറ്റുമുട്ടിയത്. ഇരു സമുദായങ്ങളും തമ്മിലുളള ഏറ്റുമുട്ടലിൽ നിരവധി കടകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തിരുന്നു.

പൊലീസ് വെടിവെപ്പിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ ജീവനോടെ കത്തിച്ചു. ആരാധനാലയത്തിൽ നിന്ന് പുറത്തിറങ്ങിയ ഒരാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. കലോലിലേക്ക് വരുകയായിരുന്ന 38 പേർ ആക്രമിക്കപ്പെട്ടു. ഇതിൽ 11 പേരെ ജീവനോടെ കത്തിച്ചുവെന്നും ഒരു സ്ത്രീയെ രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സം​ഗം ചെയ്തുവെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു.

Advertisment