ഡൽഹി; ഡൽഹി; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നാളെ സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കും. സെഷന്‍സ് കോടതിയില്‍ രാഹുല്‍ നേരിട്ട് ഹാജരാകും. രാഹുലിനായി മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ രംഗത്തിറങ്ങും.
ഇതേ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വിചാരണ ഘട്ടത്തില്‍ തിരിച്ചടിയേറ്റത് അഭിഭാഷക സംഘത്തിന് വെല്ലുവിളിയാണ്. മാര്‍ച്ച് 23ന് ആയിരുന്നു മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.2019ല്‍ കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ഇതിനെതിരെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.
നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് മോദി എന്ന് പേരുള്ളവരൊക്കെ കള്ളന്‍മാരാണൊയിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us