/sathyam/media/post_attachments/dGIeTDOkY57VKMmJlaJz.webp)
തിരുവനന്തപുരം; തനിക്ക് കോൺഗ്രസിൽ നേതൃസ്ഥാനം ഉണ്ടായിരുന്നുവെങ്കിൽ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി ചെറുപാർട്ടികളെ ഒന്നിപ്പിച്ച് പ്രതിപക്ഷ സഖ്യമുണ്ടാക്കുന്നതിന് ശ്രമിക്കുമായിരുന്നുവെന്ന് ശശി തരൂർ. നിലവിൽ ഏതൊരു പ്രതിപക്ഷ സഖ്യത്തിന്റെയും അച്ചുതണ്ട് കോൺഗ്രസ് ആണ്. എന്നാൽ നേതൃസ്ഥാനത്ത് ആയിരുന്നെങ്കിൽ അത് ചെറുപാർട്ടികൾക്ക് നൽകുമായിരുന്നുവെന്നും എന്നും ശശി തരൂർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരെ ഒന്നിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരു കാരണം കണ്ടെത്തിയതാണെന്നും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ ബി.ജെ.പി നന്നായി വിയർക്കുമെന്നും തരൂർ പറഞ്ഞു.
ദേശീയ തലത്തിൽ ഞങ്ങളാണ് പ്രതിപക്ഷ പാർട്ടി. എന്നാൽ ഞാനാണ് കോൺഗ്രസ് നേതൃത്വത്തിൽ എങ്കിൽ ചെറുപാർട്ടികളെ പോലും പ്രതിപക്ഷ ഐക്യത്തിനായി ചുമതല വഹിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. എന്റെ അഭിപ്രായത്തിൽ ഐക്യമാണ് പ്രധാനം, സ്ഥാനമല്ല തരൂർ കൂട്ടിച്ചേർത്തു. എഎപി, തൃണമൂൽ, സമാജ്വാദി പാർട്ടി, ഭാരത് രാഷ്ട്ര സമിതി, ഡിഎംകെ, ഉദ്ധവ് സേന എന്നിവയുൾപ്പെടെ നിരവധി പാർട്ടികൾ കോൺഗ്രസിനെ പിന്തുണച്ച സാഹചര്യത്തിലാണ് തരൂരിന്റെ പരാമർശം. എന്നാൽ, 2024ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസുമായി വലിയ അടുപ്പമില്ലെന്ന് തൃണമൂൽ നേരത്തെ പറഞ്ഞിരുന്നു, അതേസമയം ബിആർഎസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആർ കോൺഗ്രസിതര, ബിജെപി ഇതര മൂന്നാം മുന്നണിക്ക് വേണ്ടി പോരാടുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us