തീവണ്ടിലുണ്ടായത് ആസൂത്രിത ആക്രമണം ; നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

New Update

publive-image

കോഴിക്കോട്: തീവണ്ടിക്കുള്ളിൽ യാത്രക്കാരെ തീകൊളുത്തിയ സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ഞാറാഴ്ച രാത്രി 9മണിയിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്.

Advertisment

ആക്രമി എന്ന് സംശയിക്കുന്ന വ്യക്തിയെ കാത്ത് നിൽക്കുകയായിരുന്നു ബൈക്കിൽ മറ്റൊരു വ്യക്തി. കാരണം ഇറങ്ങി വന്ന ആൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിർത്തിയത്. കാത്തു നിന്നത് ആണെന്ന നിഗമനത്തിലാണ് പോലീസും. അതിനിടെ, ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ഉറപ്പായി. തിങ്കളാഴ്ച പുലര്‍ച്ചെ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ തീവണ്ടിയില്‍ നിന്ന് ചാടിയയവരുടേതാണെന്ന വിലയിരുത്തലിലാണ് പോലീസ്.

കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ‘ഡി-1’ ബോഗിയിൽ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ സംഭവങ്ങൾ അരങ്ങേറിയത്.

തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതൻ ആക്രമണം നടത്തിയത്. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. ബോഗിക്ക് ഉള്ളില്‍ വച്ച് പൊള്ളലേറ്റ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്.

Advertisment