തൃശൂര്‍ അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം. കടലക്കറിയില്‍ വിഷം ചേര്‍ത്ത് പിതാവ് ശശീന്ദ്രന്റെ കൊലപെടുത്തിയതാണെന്ന് ഇയാളുടെ മകന്‍ മയൂര്‍നാഥ് പൊലീസിനോട് സമ്മതിച്ചു. അച്ഛനോടും അമ്മയോടുമുള്ള പ്രതികാരം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഇതേത്തുടര്‍ന്ന് ശശീന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം മയൂര്‍നാഥ് മാത്രം കഴിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. 25 വയസുകാരനായ മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടറുമാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സ്വത്തിനുവേണ്ടിയാണ് ഇയാള്‍ അച്ഛനും അമ്മയ്ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാസവസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങി അവ കൂട്ടിക്കലര്‍ത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇഡ്ഡലിയും കടലക്കറിയും സാമ്പാറുമാണ് അന്നേ ദിവസം വീട്ടിലുണ്ടാക്കിയത്. ശശീന്ദ്രനും ഭാര്യയ്ക്കും മാത്രമല്ല പുറംപണികള്‍ക്കായി അന്ന് വീട്ടിലെത്തിയ തൊഴിലാളികള്‍ക്കും ഈ ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മയൂര്‍നാഥ് ഭക്ഷണം കഴിയ്ക്കാത്തതും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ രാസവസ്തുക്കളുടെ സാന്നിധ്യവും പൊലീസിന് സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മയൂര്‍നാഥിനെ സ്റ്റേഷനിലെത്തിച്ച് പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us