/sathyam/media/post_attachments/f445QYzBW1tgcJuChJhG.jpg)
അട്ടപ്പാടി; മധു വധക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയില്‍ മധുവിന്റെ കുടുംബം. മധുവിനെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടണമെന്ന് സഹോദരി ചന്ദ്രിക ‘മധുവിനെ കാട്ടില്‍ നിന്ന് മര്‍ദിച്ച് അവശനാക്കിയാണ് കൊണ്ടുവന്നത്. നായയെ പോലെ തല്ലിച്ചതച്ചാണ് മധുവിനെ അവര്‍ മുക്കാലിയിലേക്ക് കൊണ്ടുവന്നത്. ആ വേദനയൊക്കെ മധു അനുഭവിച്ചതിന് നീതി ലഭിക്കണം. ഇത്രയും കാലം ഞങ്ങള്‍ പോരാടിയതും അതിനുവേണ്ടിയാണ്. നീതി ലഭിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മധുവിന്റെ സഹോദരി കൂട്ടിച്ചേര്‍ത്തു.
കേസ് ഇല്ലാതായിപ്പോകുമെന്ന ആശങ്കയുണ്ടായിരുന്നുവെന്ന് മധുവിന്റെ അമ്മ മല്ലിയും പ്രതികരിച്ചു. ‘ആദ്യം വക്കീലൊക്കെ കയ്യൊഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി. അതിനുശേഷമാണ് രാജേഷ് സാര്‍ ദൈവത്തെ പോലെ വന്നത്. അപ്പോഴാണ് സമാധാനമായത്. കുറേ നടന്നു. കുറേ അനുഭവിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അമ്മ മല്ലി പറഞ്ഞു.
മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയാണ് മധു കേസില്‍ ഇന്ന് വിധി പറയുക. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ അന്തിമവാദം മാര്‍ച്ച് 10 നു പൂര്‍ത്തിയായിരുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us