/sathyam/media/post_attachments/wK5LMFk3rUTx1THwF3AR.jpg)
ഡൽഹി; മന്ത്രിമാരുടെ ബിരുദത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് എൻസിപി നേതാവ് അജിത് പവാർ. നേതാക്കൾ അവരുടെ ഭരണകാലയളവിൽ കൈവരിച്ച നേട്ടത്തെക്കുറിച്ചാണ് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഞായറാഴ്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “2014ൽ പ്രധാനമന്ത്രി മോദിക്ക് പൊതുജനങ്ങൾ വോട്ട് ചെയ്തത് അദ്ദേഹത്തിന്‍റെ ബിരുദത്തിന്‍റെ അടിസ്ഥാനത്തിലാണോ? അദ്ദേഹം സൃഷ്ടിച്ച കരിസ്മയാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിച്ചത്.
ഇപ്പോൾ ഒമ്പത് വർഷമായി രാജ്യത്തെ പ്രതിനിധീകരിക്കുന്നു.അദ്ദേഹത്തിന്‍റെ ബിരുദത്തെക്കുറിച്ച് ചോദിക്കുന്നത് ശരിയല്ല.വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ നാം അദ്ദേഹത്തെ ചോദ്യം ചെയ്യണം. മന്ത്രിയുടെ ബിരുദം ഒരു പ്രധാന വിഷയമല്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us