ന്യൂഡല്‍ഹി. 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുവാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം കാമ്പില്ലാത്ത സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിജെപി ഓരോ ഇന്ത്യക്കാരെയും സഹായിക്കുന്നതിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാപക ദിനത്തല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന വെല്ലുവിളികള്‍ എന്നിവയ്‌ക്കെതിരെ കടുത്ത പോരാട്ടമാണ് ബിജെപി നടത്തുന്നത്. ഹനുമനാണ് ഇതിന് പിന്നിലെ ധൈര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഹനുമാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ ഇന്ന് ഏത് വെല്ലുവിളികളും നേരിടുവാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഹനുമാനെപ്പോലെ ചിലസമയങ്ങളില്‍ തങ്ങള്‍ക്ക് കര്‍ക്കശക്കാരാവേണ്ടി വരുന്നുണ്ട്. എന്നാല്‍ വിനയവും അനുകമ്പയുമുള്ളവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തിലൂടെ എല്ലാം ചെയ്യുവാന്‍ സാധിക്കും എന്ന വിശ്വാസം ബിജെപിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസും സഖ്യനവും അഴിമതിയില്‍ മുങ്ങിപ്പോയവരാണെന്നും കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us