കെ മുരളീധരനെ കോണ്‍ഗ്രസ് അപമാനിച്ചു, നേതൃത്വം തെറ്റു തിരുത്തണം- ശശി തരൂര്‍

New Update

publive-image

ഡൽഹി; വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക വേദിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതെ കെ മുരളീധരനെ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നുവെന്ന് ശശി തരൂര്‍. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണത്. നേതൃത്വം തെറ്റു തിരുത്താന്‍ തെയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കെ പി സി സി യുടെ മുന്‍ അധ്യക്ഷനാണ്.

Advertisment

രമേശ് ചെന്നിത്തലക്ക് കെ പി സി സി മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയപ്പോള്‍ ഈ വേദിയിലുണ്ടായിരുന്ന മുന്‍ അധ്യക്ഷനായ കെ മുരളീധരനും അവസരം നല്‍കണമായിരുന്നു. ഒരു നിയമം ഉണ്ടാക്കിയാല്‍ അത് എല്ലാവര്‍ക്കും ഒരു പോലെ ആയിരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

മുരളീധരന്‍ പാര്‍ട്ടിയിലെ ഒരു സീനിയര്‍ നേതാവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തൊക്കെ പ്രചരണ സമിതിയുടെ ചെയര്‍മാനും അദ്ദേഹമായിരുന്നു. അദ്ദേഹത്തെ അപമാനിച്ചത് ശരിയായില്ല. പരിപാടിയുടെ സമയക്കുറവായിരുന്നു പ്രശ്‌നം എങ്കില്‍ പത്ത് മിനിറ്റ് നേരത്തെ തുടങ്ങണമമായിരുന്നുവന്നും ശശി തരൂര്‍ പറഞ്ഞു.

തനിക്ക് പ്രസംഗിക്കാന്‍ അവസരംകിട്ടാത്തതില്‍ പരാതിയില്ല. വൈക്കം സത്യാഗ്രഹ വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജാഥ കോഴിക്കോട്ടു നിന്നും വൈക്കത്തേക്ക് വന്നപ്പോള്‍ താന്‍ ഗുരുവായൂരില്‍ വച്ച് പങ്കെടുക്കുകയും അവിടെ പ്രസംഗിക്കുകയും ചെയ്തുവെന്നും ശശി തരൂര്‍ പറഞ്ഞു.

Advertisment