ദമ്മാം: രാജ്യത്തെ ജനങ്ങളുടെ കാവലാളുകളാകേണ്ട നിയമപാലകരും ജുഡീഷ്യറിയും വർഗ്ഗീയ കോമരങ്ങൾക്ക് കുഴലൂത്ത് നടത്തുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റഹീമ ബ്രാഞ്ച് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലേറിയ കാലം മുതൽ വൈരാഗ്യ ബുദ്ധിയോടെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
/sathyam/media/post_attachments/TKAM9hNV6ZQPidBh3ubr.jpg)
സർക്കാരിനെതിരെ ശബ്ദിക്കുന്നവർ ആരായാലും അവരെ ഒതുക്കുക എന്ന ലക്ഷ്യമാണുള്ളത്. ജീവന്റെയും മാനത്തിന്റെയും വിലയറിയാത്ത യോഗി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നും വരുന്ന വാർത്തകൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.
യുപിയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സവർണ്ണർക്കെതിരെ നടപടിസ്വീകരിക്കാതിരിക്കുകയും കൊലപാതകികൾക്കെതിരെയുള്ള സകലമാന തെളിവുകളും നശിപ്പിക്കാൻ പോലീസ് കൂട്ടുനിൽക്കുകയും ചെയ്യുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥി സംഘടനാ നേതാക്കന്മാരെയും മാധ്യമ രാഷ്ട്രീയ പ്രവർത്തകരെയും കരിനിയമങ്ങൾ ചുമത്തി തുറുങ്കിലടക്കുകയുമാണ് യു.പി.യിലെ ഫാഷിസ്റ് സർക്കാർ. ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതിനെതിരെ പ്രതികരിക്കാത്ത മുത്തശ്ശി പാർട്ടികളുടെ ഇരട്ടാത്തപ്പു നിലപാട് രാജ്യത്തെ ദളിത് മത ന്യുനപക്ഷങ്ങളും നിഷ്പക്ഷ മതികളും മനസിലാക്കിക്കൊണ്ടിരിക്കുന്നുണ്ടെന്നും, ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരെ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ കക്ഷികളും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും കൺവെൻഷൻ ഓർമ്മിപ്പിച്ചു.
പരിപാടിയിൽ സോഷ്യൽ ഫോറം റഹീമ ബ്രാഞ്ച് പ്രസിഡന്റ് ഇംതിയാസ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി മുനവ്വർ മലപ്പുറം, സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുൽത്താൻ അൻവരി കൊല്ലം, ഷാനവാസ് ശൂരനാട്, സിദ്ധീഖ് എടക്കാട് സംസാരിച്ചു. സൈഫുദ്ദീൻ കേച്ചേരി, സബീർ കൊല്ലം, സിദ്ധീഖ് മുവാറ്റുപുഴ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us