ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുന്നിട്ടിറങ്ങുക: ഐ എൻ എൽ പ്രവാസി സംഘടന

New Update

ജിദ്ദ: പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പുവരുത്താൻ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ഐ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി തന്നെ രാജ്യത്ത് വീണ്ടും അധികാര ത്തിൽ വന്നാൽ ഇത് അവസാനത്തെ തെരെഞ്ഞെടുപ്പായിരിക്കുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്ഥാവനയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് നേതൃയോഗം അഭിപ്രായപ്പെട്ടു.

Advertisment

publive-image

രാജ്യ സുരക്ഷ, വാഗ്ദാനം ചെയ്യപ്പെട്ട കള്ളപ്പണം തിരികെ കൊണ്ടുവരൽ, ജനക്ഷേമ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ മോഡിസർക്കാർ പൂർണ്ണ പരാജയമായിരുന്നു. നോട്ട്നിരോധനവും, ആശാസ്ത്രീയമായ ജി.എസ്.ടി. നടപ്പിലാക്കലും രാജ്യത്തെ വർഷങ്ങൾ പിന്നോട്ട് നയിച്ചു. കള്ളപ്പണം തിരിച്ച് കൊണ്ട് വരാൻ സാധിച്ചില്ല എന്നു മാത്രമല്ല കള്ളപ്പണക്കാർ രാജ്യംവിട്ടു പോവുകയും, വിട്ടുപോയവർക്കെല്ലാം ഒട്ടെറെ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്ത ഒരു ഗവർമെന്റായി എൻ.ഡി.എ സർക്കാർ മാറി. കർഷകരുടെ പ്രശ്നങ്ങളിലെല്ലാം മോഡി ഗവർമെന്റിന്റെ കഴിവുകേട് രാജ്യം അനുഭവിച്ചറിഞ്ഞു.

അനുദിനം രാജ്യത്തെ കർഷകർ ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നു. അശാസ്ത്രീ യമായ ജി.എസ്.ടി സംവിധാനം നടപ്പിലാക്കുക വഴി രാജ്യത്തെ സർവ്വ മേഖലകളിലും മുരടിപ്പ് അനുഭവപ്പെട് കൊണ്ടിരിക്കുന്നു. രാജ്യം നേരിടുന്ന ഇത്തരം വിഷയങ്ങളെ പ്രതിരോധിക്കാൻ ഇന്നത്തെ കോൺഗ്രസിന് ഒരിക്കലും കഴിയുന്നുമില്ല. അനുദിനം കോൺഗ്രസിൽ നിന്നും ബി.ജെ.പി പാളയത്തിലേക്കുള്ള ഒഴുക്ക്തുടർന്നു കൊണ്ടെ യിരിക്കുന്നു.

ബി.ജെ.പി ഉണ്ടാക്കി വെച്ച വർഗ്ഗീയ പരിസരംമുതലെടുക്കാനാണ് കോൺഗ്രസ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അധികാരത്തിൽ എത്തിയാൽ രാമക്ഷേത്രം നിർമിക്കുമെന്ന് വരെ കോൺഗ്രസിന്റെ നേതാക്കൻമാർ പ്രസ്ഥാവനകൾ ഇറക്കി കൊണ്ടിരിക്കുന്നു. കേരളത്തിൽ ആണെങ്കിൽ വർഗ്ഗീയ കക്ഷികളായ ബി.ജെ.പിയെയും എസ്.ഡി.പി. ഐയെയും കൂട്ടുപിടിച്ച് ഏതുവിധെനയേയും തിരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു.

രാജ്യം നേരിടുന്ന സങ്കീർണമായ വെല്ലുവിളികളെ നേരിടാൻ കേരളത്തിൽ നിന്നും ഇടത്പക്ഷ ജനാധിപത്യ മുന്നണി (LDF) സാരഥികളെ വമ്പിച്ച ഭൂരിപക്ഷത്തിൽ
വിജയിപ്പിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്താൻ യോഗം തീരുമാനിച്ചു.
വിപുലമായ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഏപ്രിൽ ആദ്യ വാരത്തിൽ നടത്താൻ
തീരുമാനിച്ചു.

സെൻട്രൽ കമ്മറ്റി ആക്ടിങ്ങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി വൈലത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക കൺവൻഷൻ സൗദി കമ്മറ്റി പ്രസിഡന്റ് എ.എം.അബ്ദുള്ള കുട്ടി ഉത്ഘാടനം ചെയ്തു. ഐ.എൻ.എൽ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഇനായത്തുള്ള സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി എ.പി.എ ഗഫൂർ സ്വാഗതവും സഹീർ കാളംമ്പറാട്ടിൽ നന്ദിയും പറഞ്ഞു.

Advertisment