സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറണം നേതാക്കൾ: സോഷ്യൽ ഫോറം ലീഡേഴ്‌ മീറ്റ്

New Update

ദമ്മാം: ജീവിതോപാധികൾക്കായി കടൽ കടന്നു വന്നു വിവിധ മേഖലകളിലെ ജോലികളിൽ വ്യാപൃതരാകുമ്പോഴും ചുറ്റുപാടുമുള്ള ദുരിതമനുഭവിക്കുന്നവരൊട് ദേശ ഭാഷാ ഭേദമന്യേ സാമൂഹിക പ്രതിബദ്ധതയും മൂല്യ ബോധവുമുള്ള നേതാക്കളായി നമ്മൾ ഉയർന്നു വരണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച ലീഡേഴ്‌ മീറ്റ് പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌ മീറ്റ് നാസർ ഒടുങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

നേതൃത്വത്തിന്റെ കഴിവ് കുറവുകളെ കുറിച്ച് സ്വയം തിരിച്ചറിയുകയും, പ്രവാസികളായ സഹോദരങ്ങൾ ഇവിടെ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരിഹാരം കണ്ടെത്തി ആശ്വാസം പകരാൻ സോഷ്യൽ ഫോറം നേതൃത്വങ്ങൾ പ്രയത്നിക്കണമെന്നും ലീഡേഴ്‌ മീറ്റിൽ വിവിധ സെഷനുകളിൽ ക്ലാസെടുത്തവർ ഓർമ്മിപ്പിച്ചു. ദമ്മാം ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ മുഴുവൻ ബ്രാഞ്ച് ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് പാരഗൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരളസ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസർ ഒടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

publive-image

കോവിഡ് സുരക്ഷാ മാനദണ്ഠങ്ങൾ പൂർണ്ണമായും പാലിച്ച് സംഘടിപ്പിച്ച മീറ്റിൽ നേതൃത്വത്തിന്റെ ഉത്തരവാദിത്വം എന്ന് വിഷയത്തിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടിയും, സാമൂഹിക പ്രതിബദ്ധത എന്ന വിഷയത്തിൽ സ്റ്റേറ്റ് കമ്മിറ്റി അംഗം റഹീം വടകരയും ക്ലാസെടുത്തു. നമ്മുടെ നേതൃത്വം എന്ന വിഷയത്തിൽ പവർ പോയന്റ് പ്രസന്റേഷൻ അഹ്മദ് യൂസുഫും, സമാപന സെഷനിൽ സുൽത്താൻ അൻവരി കൊല്ലവും ക്ലാസെടുത്തു.

പ്രോഗ്രാം കൺവീനർ അഹ്മദ് സൈഫുദ്ദീൻ, ബ്ലോക്ക് പ്രസിഡന്റ മൻസൂർ ആലംകോട്, ജനറൽ സെക്രട്ടറി സുബൈർ നാറാത്ത്, സബീർ കൊല്ലം, ശരീഫ് തങ്ങൾ, അഫ്‌നാസ് കണ്ണൂർ നേതൃത്വം നൽകി.

Advertisment