റിയാദ് : മാർച്ച് 29 നു റിയാദ് നൂർ അൽമാസ് ഇസ്തിറാഹയിൽ വെച്ചുനടക്കുന്ന പത്തൊമ്പതാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അസീസിയ ഏരിയ പ്രചരണസമ്മേളനം സംഘടിപ്പിച്ചു . അസീസിയ ദാറുൽ ഫുർഖാൻ ഹാളിൽ വെച്ചുനടന്ന പരിപാടിയിൽ ഖുർആനിക ഉപമകളുടെ പ്രസക്തി എന്ന വിഷയത്തിൽ ബഷീർ സ്വലാഹിയും , സന്താനങ്ങൾ സൗഭാഗ്യമോ എന്ന വിഷയത്തിൽ അബൂബക്കർ എടത്തനാട്ടുകാരയും പ്രഭാഷണങ്ങൾ നടത്തി .
/sathyam/media/post_attachments/tqUDlDs4ztra5W6hV1QP.jpg)
ദേശീയ സംഗമം ജനറൽ കൺവീനർ സുൽഫിക്കർ ഉദ്ഘടാനം ചെയ്ത പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുജീബ് അലി ആശംസകൾ അർപ്പിച്ചു . ഇസ്‌ലാഹി സെന്റർ അസീസിയ ഏരിയ പ്രസിഡണ്ട് സുബൈർ കെ.എം അധ്യക്ഷത വഹിച്ച പരിപാടിക്ക് യൂസഫ് , മുനീബ് ഒളവണ്ണ ,റിയാസ് കുട്ടശ്ശേരി ,സക്കീർ കെ.എം , സാജിദ് കൊച്ചി എന്നിവർ നേതൃത്വം വഹിച്ചു സെക്രട്ടറി സിയാദ് കായംകുളം സ്വാഗതവും സക്കരിയ്യ അരൂർ നന്ദിയും പറഞ്ഞു .
Reply
Reply all
Forward